Image

ശ്രീലങ്കന്‍ പ്രശ്‌നം: കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഡിഎംകെ

Published on 16 March, 2013
ശ്രീലങ്കന്‍ പ്രശ്‌നം: കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഡിഎംകെ

അതിനിടെ, ലങ്കന്‍ പ്രശ്‌നത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നു തമിഴ്‌നാട്ടിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. 18നു സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കി സമരം നടത്താന്‍ വിദ്യാര്‍ഥികളുടെ ഏകോപന സമിതി തീരുമാനിച്ച സാഹചര്യത്തില്‍ കോളജുകള്‍ അടയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളോട് ഇന്നലെത്തന്നെ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ ഒഴിയാന്‍ ഇന്നു കൂടി സമയം നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേക്കുറിച്ച് ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. കാമ്പസുകള്‍ കേന്ദ്രീകരിച്ച് ലങ്കന്‍ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കാതിരിക്കാനാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക