Image

നിലപാട് തിരുത്താതെ ജോര്‍ജിന് തുടരാനാവില്ല: ഫ്രാന്‍സിസ് ജോര്‍ജ്‌

Published on 16 March, 2013
നിലപാട് തിരുത്താതെ ജോര്‍ജിന് തുടരാനാവില്ല: ഫ്രാന്‍സിസ് ജോര്‍ജ്‌
കൊച്ചി: നിലപാടുകളില്‍ മാറ്റംവരുത്താതെ പി.സി ജോര്‍ജിന് ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഇത്രയുംകാലം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകാന്‍ ശ്രമിച്ചു.

സാമാന്യ മര്യാദയും സഭ്യതയും ലംഘിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ഇനിയും വിട്ടുവീഴ്ച ചെയ്യാനാകില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടി വേദികളില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ജോര്‍ജ് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഖേദപ്രകടനം നടത്തുകയാണ്. എന്നാല്‍ നിലപാടുകളില്‍ മാറ്റംവരുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഇനിയെങ്കിലും സമീപനം മാറ്റണം. നേതാക്കളോടും സഹപ്രവര്‍ത്തകരോടും സഹകരണത്തോടെ പെരുമാറണം. ജോര്‍ജിന്റെ ശൈലി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ് ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ആദ്യമെത്തിയത് താനാണ്. അസൂയക്കാരാണ് തനിക്കെതിരെ സംസാരിക്കുന്നത്. തന്റെ നിലപാടില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക