Image

അഞ്ചു അവയവങ്ങള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ 26 വയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

പി.പി.ചെറിയാന്‍ Published on 16 March, 2013
അഞ്ചു അവയവങ്ങള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ 26 വയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഫ്‌ളോറിഡാ : ആധുനിക വൈദ്യ ശാസ്ത്രത്തിനുപോലും വെല്ലുവിളി ഉയര്‍ത്തി അഞ്ചു അവയവങ്ങള്‍ മാറ്റിവെക്കപ്പെട്ട ഫാത്തിമ അല്‍ അന്‍സാരി എന്ന 26 വയസ്സുകാരി ഫെബ്രുവരി 26ന് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി മാര്‍ച്ച് 14 വ്യാഴാഴ്ച ഫ്‌ളോറിഡാ ജാല്‍സണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

ലിവര്‍, പാന്‍ക്രിയാസ്, ഉദരം, ചെറുകുടര്‍, വന്‍കുടല്‍ എന്നീ അവയവങ്ങളാണ് ഇതേ ആശുപത്രിയില്‍ 2007 ല്‍ നടന്ന ശസ്ത്രക്രിയയിലൂടെ ഫാത്തിമായുടെ ശരീരത്തില്‍ തുന്നിപിടിപ്പിച്ചിരുന്നത്. അടുത്ത ആഴ്ച ഖത്തറിലേക്ക് മടങ്ങുന്നതിനു മുമ്പ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലേക്ക് കുഞ്ഞിനേയും കൂട്ടി എത്തിയതായിരുന്നു ഫാത്തിമ.

രണ്ടു അവയവങ്ങള്‍ മാറ്റിവെയ്ക്കപ്പെട്ട സ്ത്രീകള്‍ അമ്മമാരായിട്ടുണ്ടെങ്കിലും അഞ്ചു അവയവങ്ങള്‍ മാറ്റിവെയ്ക്കപ്പെട്ട സ്ത്രീ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്ന സംഭവം ലോകത്തില്‍ തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് നാഷണല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രിഗനന്‍സി റജിസ്ട്രി ഉദ്ധരിച്ചുകൊണ്ട് ഡോ. ഷൈല യാസിന്‍ പറഞ്ഞു. അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള സ്ത്രീകള്‍ക്കു ആവേശം പകരുന്നതാണ് ഫാത്തിമയുടെ ജീവിതം എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു.


അഞ്ചു അവയവങ്ങള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ 26 വയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക