Image

മധ്യപ്രദേശില്‍ സ്വിസ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Published on 15 March, 2013
മധ്യപ്രദേശില്‍ സ്വിസ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിനോദസഞ്ചാരത്തിനെത്തിയ സ്വിസ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പരാതി. 39 വയസ്സുകാരിയെയാണ് ഏഴു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇവരുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷമായിരുന്നു പീഡനം.

ദത്തിയക്കു സമീപമുള്ള ഗ്രാമത്തില്‍ ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. സൈക്കിളില്‍ ഓര്‍ച്ചയില്‍ നിന്നും ആഗ്രയിലേക്കു പോകുന്നതിനിടെയാണ് ദമ്പതികള്‍ ഗ്രാമത്തില്‍ തമ്പടിച്ചത്. രാത്രി തങ്ങളുടെ ക്യാംപിലേക്ക് മാരക ആയുധങ്ങളുമായി കടന്നുവന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക