Image

യു.എസില്‍ ചെറുവിമാനം തകര്‍ന്നുവീണ് മൂന്നു മരണം

Published on 15 March, 2013
യു.എസില്‍ ചെറുവിമാനം തകര്‍ന്നുവീണ് മൂന്നു മരണം

സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡെര്‍ഡെയിലില്‍ പാര്‍ക്കിംഗ് കേന്ദ്രത്തിനു മുകളിലേക്ക് ചെറുവിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു. പാര്‍ക്കിംഗ് കേന്ദ്രത്തിലെ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരെല്ലാം വിമാനത്തിലുണ്ടായിരുന്നവരാണ്. ഇരട്ട് എഞ്ചിനുള്ള വിമാനമാണ് വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ തകര്‍ന്നുവീണതെന്ന് ഫയര്‍ റെസ്‌ക്യൂ ഡിവിഷന്‍ ചീഫ് ജോണ്‍ സാന്‍ ഏഞ്ചലോ പറഞ്ഞു.

ഫോര്‍ട്ട് ലോഡെര്‍ഡെയില്‍ വിമാനത്താവളത്തില്‍ വിന്നു പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവേയാണ് അപകടത്തില്‍പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക