Image

ശാസിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അധികാരമില്ലെന്നു ജോര്‍ജ്‌

Published on 15 March, 2013
ശാസിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അധികാരമില്ലെന്നു ജോര്‍ജ്‌

കോട്ടയം: തന്നെ ശാസിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അധികാരമില്ലെന്നു ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്കു തന്നെ ശാസിക്കാം. കെ.എം. മാണി ആവശ്യപ്പെട്ടാല്‍ സ്‌ഥാനം ഒഴിയുമെന്നും പി.സി. ജോര്‍ജ്‌ കോട്ടയത്തു മാധ്യമങ്ങളോടു പറഞ്ഞു.

ഭീഷണിപ്പെടുത്തി രാജിവയ്‌പിക്കാന്‍ നോക്കേണ്ട. തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല.
യു.ഡി.എഫിലെ ധാരണയുടെ അടിസ്‌ഥാനത്തിലാണു സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, ചീഫ്‌ വിപ്പ്‌ പദവികള്‍ കിട്ടിയത്‌. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കു കിട്ടിയ ചീഫ്‌ വിപ്പ്‌ പദവിയില്‍നിന്നു താന്‍ ഒഴിയണമെങ്കില്‍ കെ.എം. മാണി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക