Image

രാഷ്ട്രപതി ശനിയാഴ്ച കേരളത്തില്‍

Published on 15 March, 2013
രാഷ്ട്രപതി ശനിയാഴ്ച കേരളത്തില്‍
കോട്ടയം: രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ച കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.25നു കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 1.15-ന് ആലപ്പുഴയിലെത്തും. റിക്രിയേഷന്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗം മെഡിക്കല്‍ കോളജിലെത്തും. 2.15വരെ അദ്ദേഹം ആലപ്പുഴയിലുണ്ടാകും. തദ്ദേശീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സദ്യയും രാഷ്ട്രപതിക്കായി ഒരുക്കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം കോട്ടയത്തേക്കു തിരിക്കും. 3.45നു രാഷ്ട്രപതി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെത്തും. മലയാള മനോരമയുടെ 125-ാം വാര്‍ഷിക ഉദ്ഘാടനമാണ് കോട്ടയത്തെ പരിപാടി. വൈകുന്നേരം 5.35നു കോട്ടയത്തുനിന്നു പുറപ്പെടുന്ന രാഷ്ട്രപതി കൊച്ചി വഴി ഡല്‍ഹിക്കു മടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക