Image

മലയാള സിനിമ സെല്ലുലോയിഡ്‌ താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 15 March, 2013
മലയാള സിനിമ സെല്ലുലോയിഡ്‌ താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു
താമ്പാ: ഏറ്റവും മികച്ച നടന്‍, സിനിമ തുടങ്ങി ഏഴോളം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാള സിനിമ `സെല്ലുലോയിഡ്‌' താമ്പായില്‍ മാര്‍ച്ച്‌ 16-ന്‌ ശനിയാഴ്‌ച വൈകുന്നേരം 7 മണിക്കും, മാര്‍ച്ച്‌ 17-ന്‌ ഞായറാഴ്‌ച വൈകുന്നേരം 3.30-നും പ്രദര്‍ശിപ്പിക്കുന്നു.

മലയാള സിനിമയുടെ പിതാവായ ജെ.സി ദാനിയേലിന്റെ ജീവിത കഥ പറയുന്ന ചിത്രം അമേരിക്കയിലും കേരളത്തിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്‌. കമല്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പൃഥ്വി രാജ്‌, മംമ്‌താ മോഹന്‍ദാസ്‌, ചാന്ദ്‌നി, ശ്രീനിവാസന്‍, നെടുമുടി വേണു, സിദ്ധിഖ്‌ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഇതിലെ ഗാനങ്ങളും പ്രശ്‌തമായിക്കഴിഞ്ഞിരിക്കുന്നു. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഈ സിനിമ താമ്പായില്‍ ഡിജിറ്റല്‍ പ്രൊജക്ഷനിലാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

തീയേറ്ററിന്റെ മേല്‍വിലാസം: Muvico Centro Ybor 20, 1600 9th Avenue east, Tampa 33605.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലോഷ്യസ്‌ ജോസ്‌ (727 623 8940)
മലയാള സിനിമ സെല്ലുലോയിഡ്‌ താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നുമലയാള സിനിമ സെല്ലുലോയിഡ്‌ താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക