Image

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ഇറ്റലിയില്‍ പഠിപ്പിക്കാമെന്ന്‌ ഇറ്റാലിയന്‍ മേയര്‍

Published on 15 March, 2013
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ഇറ്റലിയില്‍ പഠിപ്പിക്കാമെന്ന്‌ ഇറ്റാലിയന്‍ മേയര്‍
റോം: ഇറ്റാലിയിന്‍ മറീനുകള്‍ കൊലപ്പെടുത്തിയ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക്‌ ഇറ്റലിയില്‍ പഠിക്കാനുള്ള അവസരമൊരുക്കി കൊടുക്കുമെന്ന്‌ ഇറ്റലിയുടെ മേയര്‍ ഇപാസിയോ സ്‌റ്റെഫാനോ അറിയിച്ചു. ഇറ്റലിയിലെ ജനങ്ങള്‍ കുട്ടികളെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള സഹായങ്ങള്‍ നല്‍കും.

ഇന്ത്യയില്‍ സംഭവിച്ച കാര്യത്തിന്‌ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം വിശ്വസ്‌തതയോടെ തന്നെ മുന്നോട്ട്‌ കൊണ്ടുപോകണം' മേയര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ അയച്ച കത്തിലാണ്‌ ഇക്കാര്യം അറിയിച്ചിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക