Image

മരുമകളെ സ്‌ത്രീധനത്തിനായി പീഡീപ്പിച്ച : ഒഡിഷ നിയമകാര്യ മന്ത്രി രാജിവെച്ചു

Published on 15 March, 2013
മരുമകളെ സ്‌ത്രീധനത്തിനായി പീഡീപ്പിച്ച : ഒഡിഷ നിയമകാര്യ മന്ത്രി രാജിവെച്ചു
ഭുവനേശ്വര്‍: മരുമകളെ മാനസീകമായി പീഡീപ്പിച്ച സംഭവത്തില്‍ ഒഡിഷ നിയമകാര്യ മന്ത്രി രഘുനാഥ്‌ മൊഹന്തി രാജിവെച്ചു. മൊഹന്തിയുടെ മകന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ്‌ അദ്ദേഹത്തിനെതിരെ സ്‌ത്രീധനപീഡന കേസ്‌ രജിസ്റ്റര്‍ ചെയ്‌തിനെ തുടര്‍ന്നാണ്‌ രാജി.

മരുമകളില്‍ നിന്ന്‌ മന്ത്രിയും ബാലസോറിലെ കുടുംബവും 25 ലക്ഷം രൂപയും സ്‌കോര്‍പിയോ കാറും ആവശ്യപ്പെട്ടുവെന്നാരോപിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട്‌ അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
രഘുനാഥ്‌ മൊഹന്തിയുടെ മകന്‍ രാജ ജൂണിലാണ്‌ വിവാഹിതനായത്‌. വിവാഹ സമയത്ത്‌ മകന്റെ ഭാര്യയില്‍ നിന്ന്‌ 10 ലക്ഷം രൂപയും ആഭരണങ്ങളും വാങ്ങിയിരുന്നു.

സ്‌ത്രീധന പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച്‌ മന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്‌ ഫയല്‍ ചെയ്‌തതായി പൊലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക