Image

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി

Published on 15 March, 2013
സര്‍ക്കാര്‍ ജീവനക്കാരുടെ  പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായത്തിലാണ് വര്‍ധനവ് വരുത്തുന്നതെന്ന് സംസ്ഥാന ബജറ്റില്‍ പറയുന്നു. ദേശീയ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താത്തതു മൂലം യുവജനങ്ങളെ ഇത് ബാധിക്കില്ല. അതേസമയം ഇവര്‍ക്ക് ഭാവിയില്‍ ഇത് ഗുണകരമാകുമെന്നും ബജറ്റില്‍ പറയുന്നു.
 
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന തീരുമാനം മാണി ബജറ്റ് പ്രസംഗവേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല. ബജറ്റ് പ്രസംഗത്തിലെ പേജ് 107ലെ ആദ്യ ഖണ്ഡികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക