Image

സംവിധായകന്‍ ഓവര്‍സീസ് സിറ്റിസണ്‍; പപീലിയോ ബുദ്ധയെ ദേശീയ പാനലില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം.

Published on 12 March, 2013
സംവിധായകന്‍ ഓവര്‍സീസ് സിറ്റിസണ്‍; പപീലിയോ ബുദ്ധയെ ദേശീയ പാനലില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം.
പപീലിയോ ബുദ്ധയുടെ സംവിധായകന്‍ വിദേശ ഇന്ത്യാക്കാരനെന്ന കാരണം ആരോപിച്ച് സിനിമയെ ദേശീയ അവാര്‍ഡിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം.ദേശീയ തലത്തില്‍ മലയാളത്തില്‍ വിവിധ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്ന പപീലിയോ ബുദ്ധയെ പാനലില്‍ നിന്ന് പാടെ ഒഴിവാക്കാനാണ് രഹസ്യനീക്കം എന്ന് അറിയുന്നു.

സിനിമയുടെ സംവിധായകന്‍ ജയന്‍ ചെറിയാന് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുണ്ടായിട്ടും ഇന്ത്യാക്കാരനല്ലെന്ന കാരണം കാണിച്ചാണ് സിനിമയെ ദേശീയ അവാര്‍ഡ് കമ്മിറ്റി ഒഴിവാക്കിയത്. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. ഇതിനെതിരെ സംവിധായകന്‍ ജയന്‍ ചെറിയാനും നിര്‍മ്മാതാവ് പ്രകാശ് ബാരെയും ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റിയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിദേശ ഇന്ത്യാക്കാരോട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നീതിപൂര്‍വ്വമല്ല പെരുമാറുന്നത് എന്ന് ആക്ഷേപം ശരിവെയ്ക്കുന്നതാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയുടെ സിനിമയോടുള്ള അയിത്തം.

 
സിനിമയുടെ നിര്‍മ്മാണം ഇന്ത്യന്‍ കമ്പനിയായ സിലിക്കോണ്‍ മീഡിയയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിദേശ ഇന്ത്യാക്കാര്‍ സാങ്കേതിക പ്രവര്‍ത്തകരായുള്ള പല സിനിമകളും ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ളപ്പോള്‍ പപീലിയോ ബുദ്ധയെ ഇക്കാരണത്താല്‍ ഒഴിവാക്കി നിര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട്.

വിദേശ ഇന്ത്യാക്കാരോട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നീതിപൂര്‍വ്വമല്ല പെരുമാറുന്നത് എന്ന് ആക്ഷേപം ശരിവെയ്ക്കുന്നതാണ് ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റിയുടെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക