മലയാളത്തില്‍ പാടാന്‍ ആഗ്രഹം, സമയമില്ല: ഗായിക അല്‍ക യാഗ്‌നിക്
EUROPE
15-Sep-2011
EUROPE
15-Sep-2011

ദോഹ: മലയാളത്തില്‍ പാടാന്‍ ആഗ്രഹമുണ്ടെങ്കിലും ഹിന്ദി വിട്ട് മറ്റ് ഭാഷകളില്‍
ശ്രദ്ധേകേന്ദ്രീകരിക്കാന്‍ തനിക്ക് ഇപ്പോള്‍ സമയമില്‌ളെന്ന് പ്രശസ്‌ത ബോളിവുഡ്
പിന്നണി ഗായിക അല്‍ക യാഗ്‌നിക്. തന്‍െറ ശൈലിക്ക് സ്വീകരിക്കാവുന്ന ഓഫറുകള്‍
മലയാളത്തില്‍ നിന്ന് ഉണ്ടായിട്ടില്‌ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ.സി.ബി.എഫ്
ഇന്ന് ദോഹ സിനിമയില്‍ സംഘടിപ്പിക്കുന്ന `റിഥം 2011' സംഗീതപരിപാടിയില്‍
പങ്കെടുക്കാന്‍ ദോഹയിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു.
സംഗീതലോകത്ത് ഇന്ന് തനിക്ക് ആവശ്യത്തിലേറെ തിരക്കുണ്ട്. മുംബൈയില്‍ നിന്ന് എപ്പോഴും മാറിനില്‍ക്കാനും കഴിയില്ല. ദിവസം നാലും അഞ്ചും ഗാനങ്ങളുടെ വരെ ഗ്ഗെക്കാര്‍ഡിംഗ് ഉണ്ടാകും. ഈ സാഹചര്യത്തില്‍ പ്രാദേശിക ഭാഷകളിലെ സിനിമകളില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാവില്‌ളെന് അല്‍ക വ്യക്തമാക്കി. തന്‍െറ ശബ്ദത്തിന് അനുയോജ്യമായ ഗാനങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. ഹിന്ദി സിനിമാസംഗീതലോകം ഇന്ന് ബഹളമയമായിരിക്കുന്നു. ഗായകരുടെ ശബ്ദത്തേക്കാള്‍ കമ്പ്യൂട്ടര്‍ ഗിമ്മിക്കുകള്‍ക്കും ഓര്‍ക്കസ്‌ട്രേഷനുമാണ് പ്രാധാന്യം. മെലഡിയുടെ സ്‌പര്‍ശമുള്ള റൊമാന്‍റിക് ഗാനങ്ങള്‍ പാടാനാണ് ഇഷ്ടം.

അത്തരം നല്ല ഗാനങ്ങളുടെ കാലം മടങ്ങിവരുമെന്ന് തന്നെയാണ് പ്രതീക്ഷ.
റിയാലിറ്റി ഷോകള്‍ക്ക് ഗുണവും ദോഷവുമുണ്ടെന്ന് ചോദ്യത്തിന് മറുപടിയയായി അവര്‍
പറഞ്ഞു. വളര്‍ന്നുവരുന്ന ഗായകര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ശക്തമായ വേദിയാണ്
റിയാലിറ്റിഷോകള്‍. സംഗീതരംഗത്തേക്ക് കടന്നുവരുന്നവരുടെ കഴിവുകളെ തേച്ചുമിനുക്കാന്‍
ഇത്തരം പരിപാടികള്‍ സഹായിക്കും. താനൊക്കെ രംഗത്ത് വരുന്ന കാലത്ത് ഇങ്ങനെയുള്ള
വേദികള്‍ കിട്ടിയിരുന്നില്ല. രക്ഷിതാക്കളുടെ പലവിധ സമ്മര്‍ദ്ദങ്ങള്‍ക്ക്
കുട്ടികള്‍ അടിപ്പെടേണ്ടിവരുന്നു എന്നതാണ് റിയാലിറ്റിഷോയുടെ ദോഷവശം. ഇത്തരം
സമ്മര്‍ദ്ദങ്ങള്‍ അവരുടെ കഴിവിനെയും മാനസികനിലവാരത്തെയും ബാധിക്കും. പ്രേക്ഷകര്‍
എസ്.എം.എസ് അയക്കുന്നത് പലപ്പോഴും പാട്ടിന്‍െറ നിലവാരം നോക്കിയല്ല. വൈകാരികതയും
സഹതാപവുമൊക്കെയാണ് ഒരു പ്രത്യേക പാട്ടുകാരന് എസ്.എം.എസ് അയക്കാന്‍ അവരെ
പ്രേരിപ്പിക്കുന്നത്. ഹിന്ദി ചലച്ചിത്രസംഗീതം ഒരു തുറന്ന ഒരു ലോകമാണ്. അവിടേക്ക്
ഓരോ ദിവസവും ഒട്ടേറെ പുതിയ ഗായകര്‍ കടന്നുവരുന്നു. ചിലര്‍ വന്നതുപോലെ
അപ്രത്യക്ഷമാകുന്നു. എങ്കിലും ചില ഗായകരും അവരുടെ ഗാനങ്ങളും ജനപ്രീതി
പിടിച്ചുപറ്റുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments