Image

സി.എന്‍.എന്നില്‍ മലയാളി ശബ്‌ദം

ടാജ്‌ മാത്യു (From Malayalam pathram) Published on 11 March, 2013
സി.എന്‍.എന്നില്‍ മലയാളി ശബ്‌ദം
ന്യൂയോര്‍ക്ക്‌: ഡിജിറ്റല്‍ ലോകത്തെ ഒന്നാംനിരക്കാരായ സി.എന്‍.എന്‍ ടെലിവിഷനില്‍ മലയാളത്തിന്റെ ഇളംമുറക്കാരനുമുണ്ട്‌. വാര്‍ത്താ സംഭരണത്തിലും അവതരണത്തിലും വിതരണത്തിലും ആര്‍ക്കും അനുകരിക്കാവുന്ന സി.എന്‍.എന്നില്‍ (കേബിള്‍ ന്യൂസ്‌ നെറ്റ്‌ വര്‍ക്ക്‌) ന്യൂസ്‌ പ്രൊഡ്യൂസറും റൈറ്ററുമായ സോവി ആഴാത്താണ്‌ കുടിയേറ്റ മലയാള ച രിത്രത്തില്‍ ഇതുവരെ കാണാത്ത ഏട്‌ കുറിക്കുന്നത്‌. ആദ്യകാല കുടിയേറ്റക്കാരിലൊരാളും മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന സെബാസ്‌റ്റിയന്‍ ആഴാത്തിന്റെയും ലില്ലിയുടെയും പുത്രനാണ്‌ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സോവി. ക്രൈം ആന്‍ഡ്‌ ലീഗല്‍ അഫയേഴ്‌സ്‌ വിഭാഗമാണ്‌ സി.എന്‍.എന്‍ ഹെഡ്‌ലൈന്‍ ന്യൂസിനായി സി.എന്‍.എന്‍ ന്യൂയോര്‍ക്ക്‌ സിറ്റി ഓഫിസില്‍ സോവി കൈകാര്യം ചെയ്യു ന്നത്‌.

ഒരു വാര്‍ത്ത ദൃശ്യരൂപത്തില്‍ കാണികളിലെത്തിക്കുന്ന നിര്‍മ്മാണ ശൃംഖലയിലെ ഏറ്റ വും പകിട്ടാര്‍ന്ന പദവിയാണ്‌ ന്യൂസ്‌ പ്രൊഡ്യൂസറുടേത്‌. എങ്ങനെ വാര്‍ത്ത ദൃശ്യവല്‍ക്ക രിക്കണമെന്നും എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നുമുളള കാര്യങ്ങളില്‍ ന്യൂസ്‌ പ്രൊഡ്യൂസ റുടേതാണ്‌ അവസാന വാക്ക്‌. ക്യാമറക്കാരും റിപ്പോര്‍ട്ടര്‍മാരുമുളള സംഘത്തിന്റെ തലവന്‍. വാര്‍ത്തയുടെ അവലോകനം തയാറാക്കുന്നതിലും റൈറ്ററായ ന്യൂസ്‌ പ്രൊഡ്യൂസര്‍ക്ക്‌ ശ്ര ദ്‌ധേയമായ പങ്കുണ്ട്‌.

ഇതള്‍ വിരിയുന്ന വാര്‍ത്തകളുടെ ഉളളറ കണ്ടെത്താന്‍ തനിക്ക്‌ പ്രചോദനമായത്‌ അന്തരിച്ച പിതാവ്‌ സെബാസ്‌റ്റിയന്‍ ആഴാത്തായിരുന്നുവെന്ന്‌ സോവി അനുസ്‌മരിക്കുന്നു. പത്ര പ്രവര്‍ത്തകനായിരുന്നില്ലെങ്കിലും വായനയിലൂടെയും അപഗ്രഥനത്തിലൂടെയും ചുറ്റും നട ക്കുന്ന സംഭവ വികാസങ്ങളെ വിലയിരുത്തുവാന്‍ അദ്ദേഹത്തിന്‌ അസാമാന്യമായ കഴിവു ണ്ടായിരുന്നു. പത്രങ്ങള്‍ അരിച്ചുപെറുക്കി വായിക്കുകയും ടെലിവിഷന്‍ ന്യൂസുകള്‍ വിമര്‍ ശന ബുദ്‌ധിയോടെ നിരീക്ഷിക്കുകയും ചെയ്‌തിരുന്ന പിതാവ്‌ അത്തരമൊരു അന്തരീക്ഷ മാണ്‌ വീട്ടില്‍ സൃഷ്‌ടിച്ചത്‌. ഈ അന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന എന്നില്‍ ഞാനറിയാതെ ഒരു ജേര്‍ണലിസ്‌റ്റും വളരുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത്‌ സയന്‍സിലും മാത്തിലും താല്‍പ്പര്യം കാണിക്കാതിരുന്ന ഞാന്‍ മലയാളി യുവജനങ്ങളുടെ പതിവുരീതിയായ മെഡി ക്കല്‍ പ്രൊഫഷനു പോകാതെ ജേര്‍ണലിസം തിരഞ്ഞെടുക്കുന്നതിലും പിതാവിന്റെ പ്രോ ത്സാഹനമുണ്ടായിരുന്നു. ഞാനൊരു ജേര്‍ണലിസ്‌റ്റായി പ്രവര്‍ത്തിക്കുന്നത്‌ കണ്ടിട്ടാണ്‌ 2006 നവംബര്‍ 21 ന്‌ അദ്ദേഹം അന്തരിക്കുന്നത്‌.

ലോകത്തെ നടക്കിയ ഒരു ബ്രേക്കിംഗ്‌ ന്യൂസാണ്‌ തന്റെ കരിയറിലും ബ്രേക്കായതെന്ന്‌ സോവി പറഞ്ഞു. സിറക്യൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ജേര്‍ണലിസത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനില്‍ എന്‍.ബി.സി ബ്യൂറോയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരു ന്നു അത്‌. തുടക്കക്കാരായ പത്രപ്രവര്‍ത്തകര്‍ അറിയപ്പെടുന്ന കബ്‌ റിപ്പോര്‍ട്ടര്‍ എന്നായിരു ന്നു 2005 ല്‍ എന്‍.ബി.സിയിലെ എന്റെ തസ്‌തിക. പതിവുപോലെ രാവിലെ ഓഫിസില്‍ പോകാന്‍ നേരമാണ്‌ ആ വാര്‍ത്ത ബ്രേക്ക്‌ ചെയ്‌തത്‌. ലണ്ടന്‍ സബ്‌വേയില്‍ ബോംബ്‌ സ്‌ ഫോടനം. അണ്ടര്‍ഗ്രൗണ്ട്‌ റെയില്‍ എന്നാണ്‌ ലണ്ടനില്‍ സബ്‌വേ അറിയപ്പെടുന്നത്‌. സാ ധാരണ സമയത്തിലും മുപ്പത്‌ മിനിറ്റ്‌ വൈകിയുളള ട്രെയിനില്‍ കയറിയതിനാലാണ്‌ സത്യ ത്തില്‍ ആ സ്‌ഫോടനത്തില്‍ ഞാന്‍ ഉള്‍പ്പെടാതെ പോയത്‌. അതുകൊണ്ട്‌ സ്‌ഫോടനത്തി ന്റെ വിശദാംശങ്ങള്‍ ലോകത്തെ അറിയിച്ച എന്‍.ബി.സി ടീമില്‍ ഞാനും ഉള്‍പ്പെട്ടു.

സംഭവസ്‌ഥലത്തേക്ക്‌ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും സംഘം കുതിച്ചു. ഓ രോ വിവരങ്ങളും അപ്പപ്പോള്‍ തന്നെ ലോകം അറിഞ്ഞു. പത്രപ്രവര്‍ത്തന മേഖലയിലെ തു ടക്കക്കാരനെന്ന നിലയില്‍ അന്ന്‌ 21 വയസ്‌ മാത്രം ഉണ്ടായിരുന്ന എനിക്ക്‌ ലണ്ടന്‍ സ്‌ഫോ ടന റിപ്പോര്‍ട്ടിംഗ്‌ വളരെയേറെ അനുഭവ സമ്പത്താണ്‌ സമ്മാനിച്ചത്‌. പിതാവ്‌ സെബാസ്‌റ്റിയ ന്‍ അപ്പോഴുണ്ടായിരുന്നു. എന്റെ റിപ്പോര്‍ട്ടിംഗ്‌ ടി.വിയില്‍ കണ്ട അദ്ദേഹം അഭിമാനത്തോ ടെയാണ്‌ വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നല്‍കിയത്‌.

എന്‍.ബി.സിയില്‍ നിന്ന്‌ പിന്നീട്‌ ഞാന്‍ എം.എസ്‌.എന്‍.ബിസിയിലെത്തി. അവിടെ ഓവ ര്‍നൈറ്റ്‌ ന്യൂസ്‌ പ്രൊഡ്യൂസറും റൈറ്ററുമായി നാലുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. വെളുപ്പി നെ രണ്ടു മുതല്‍ രാവിലെ പത്തുമണി വരെയായിരുന്നു ജോലി സമയം. ഒട്ടേറെ സെലി ബ്രിറ്റികളെ അക്കാലത്ത്‌ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. മാജിക്‌ ജോണ്‍സണ്‍, സെനറ്റര്‍മാര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിങ്ങനെ പലരും. എം.എസ്‌.എന്‍.ബി.സിയില്‍ നിന്ന്‌ സി.എന്‍. എന്നില്‍ എത്തിയത്‌ രണ്ടുവര്‍ഷം മുമ്പാണ്‌. ക്രൈം ആന്‍ഡ്‌ ലീഗല്‍ അഫയേഴ്‌സാണ്‌ സി. എന്‍.എന്നിലെ പ്രവര്‍ത്തന മേഖല. ബോളിവുഡ്‌ താരം ഐശ്വര്യ റായിയെ സി.എന്‍.എ ന്നിനായി ഇന്റര്‍വ്യൂ ചെയ്‌തത്‌ നല്ലൊരു അനുഭവമായിരുന്നു. യുണൈറ്റഡ്‌ നേഷന്‍സിന്റെ എയ്‌ഡ്‌സ്‌ റിലീഫ്‌ പ്രോജക്‌ടിന്റെ ഇന്ത്യയിലെ പ്രതിനിധിയായിരുന്നു ഐശ്വര്യ റായി. അ തായിരുന്നു സി.എന്‍.എന്‍ ഇന്റര്‍വ്യൂവിന്റെ പശ്‌ചാത്തലം. വളരെ സീരിയസാണ്‌ ഐശ്വര്യ. ബുദ്‌ധിമതിയും. ചോദ്യങ്ങള്‍ക്ക്‌ നല്‍കുന്ന ഉത്തരം നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പി ക്കുകയും ചെയ്യും.

മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളുമായാണ്‌ സാധാരണ ഇന്റര്‍വ്യൂ നടത്തുന്നതെന്ന്‌ സോവി ആഴാത്ത്‌ പറഞ്ഞു. എന്നാല്‍ പലപ്പോഴും ഉത്തരങ്ങളില്‍ നിന്നുണ്ടാകുന്ന തുടര്‍ ചോദ്യങ്ങളും വരും. ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്‌തമായി ഇന്റര്‍വ്യൂ അങ്ങനെ മാറിപ്പോ വുകയും ചെയ്യാറുണ്ട്‌.

കുടിയേറ്റ സംസ്‌കൃതിയുടെ പിന്തുടര്‍ച്ചക്കാരായ നമ്മളെപ്പോലുളളവര്‍ക്ക്‌ മുഖ്യധാരാ പ ത്രപ്രവര്‍ത്തന മേഖലയില്‍ മുന്നേറണമെങ്കില്‍ അതിന്റേതായ ബുദ്‌ധിമുട്ടുകളുണ്ടെന്ന്‌ സോ വി ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ പാരമ്പര്യമുളളവരുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒട്ടേറെ പരിമിതികളുണ്ട്‌ നമുക്ക്‌. വാര്‍ത്താ സംഭരണത്തിലെ അവിഭാജ്യ ഘടകങ്ങളായ സോഴ്‌സു കളെയും ബന്‌ധങ്ങളെയും കണ്ടെത്തുകയാണ്‌ പ്രധാന പരിമിതി. ആളുകളുമായുളള ബ ന്‌ധങ്ങളില്‍ നിന്നാണ്‌ വാര്‍ത്തയുണ്ടാവുന്നത്‌. ഇത്തരം ബന്‌ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക ആദ്യനാളുകളില്‍ ബുദ്‌ധിമുട്ടായിരുന്നു. തുടര്‍ന്ന്‌ കഠിനാധ്വാനത്തിലൂടെ അതൊക്കെ നേ ടിയെടുത്തു. ജോലി ചെയ്യുന്ന സ്‌ഥാപനത്തിന്റെ സ്വാധീനവും ഇതിനായി ഏറെ സഹായി ച്ചിട്ടുണ്ട്‌. മാത്രവുമല്ല അത്യാവശ്യം പേരെടുക്കുന്നതു വരെ വളരെ അനിശ്‌ചിതമാണ്‌ പ ത്രപ്രവര്‍ത്തന മേഖല. ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നമ്മള്‍ മികച്ച ജേര്‍ണ ലിസ്‌റ്റെന്ന്‌ തെളിയിച്ചേ പറ്റൂ.

പത്രപ്രവര്‍ത്തനത്തിലേക്ക്‌ വളരെ ചുരുക്കമായേ കുടിയേറ്റ വംശജര്‍ എത്താറുളളൂവെന്ന്‌ സോവി വിലയിരുത്തുന്നു. സിറക്യൂസിലെ പഠനകാലത്ത്‌ ഇന്ത്യന്‍ വംശജര്‍ അധികമൊ ന്നും ഉണ്ടായിരുന്നില്ല. ജോലി ചെയ്‌ത സ്‌ഥാപനങ്ങളില്‍ ചുരുക്കം ഇന്ത്യന്‍ വംശജരെ മാ ത്രമേ കണ്ടിട്ടൂളളൂ. മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. സി.എന്‍.എന്നില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടറായ ഡോ. സഞ്‌ജയ്‌ ഗുപ്‌ത മാത്രമാണ്‌ അറിയാവുന്ന ഇന്ത്യന്‍ വംശജന്‍.

സാമൂഹ്യരംഗത്തും പിതാവ്‌ സെബാസ്‌റ്റിയനെപ്പോലെ സോവി ശക്‌തമായ സാന്നിധ്യം അ റിയിക്കുന്നുണ്ട്‌. സൗത്ത്‌ ഏഷ്യന്‍ ജേര്‍ണലിസ്‌റ്റ്‌ അസോസിയേഷന്റെ (സാജ) ഈ വര്‍ഷ ത്തെ പ്രസിഡന്റായി സോവി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സൗത്ത്‌ ഏഷ്യന്‍ പാരമ്പര്യ മുളള പത്രപ്രവര്‍ത്തകരെ കോര്‍ത്തിണക്കുന്ന പ്രബല സംഘടനയായ സാജയില്‍ ആയിര ത്തിലേറെ അംഗങ്ങളുണ്ട്‌. മൂന്നുവര്‍ഷം മുമ്പ്‌ സാജയിലെത്തിയ സോവി ഇവന്റ്‌കോഓര്‍ ഡിനേറ്റര്‍, സെക്രട്ടറി, ജോബ്‌ ഫെയര്‍ കോഓര്‍ഡിനേറ്റര്‍, വൈസ്‌ പ്രസിഡന്റ്‌എന്നീ നില കളില്‍ പ്രവര്‍ത്തിച്ച ശേഷമാണ്‌ പ്രസിഡന്റ്‌പദവിയിലെത്തിയത്‌.

സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങളും പിതാവ്‌ സെബാസ്‌റ്റിയനില്‍ നിന്നാണ്‌ സോവി ഹൃദിസ്‌ഥമാക്കിയത്‌. ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്റെയും വെസ്‌റ്റ്‌ചെ സ്‌റ്റര്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു സെബാസ്‌റ്റിയന്‍. ചെറുപ്പത്തി ല്‍ പിതാവിന്റെ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളെ അത്ര താല്‍പ്പര്യത്തോടെയല്ല താന്‍ കണ്ടിരുന്നതെന്ന്‌ സോവി പറഞ്ഞു. പിന്നീടാണ്‌ സ്വന്തം കമ്മ്യൂണിറ്റിയുമായുളള ഊഷ്‌മള ബന്‌ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയത്‌. സാജയില്‍ ചേരാനുളള പ്ര ചോദനമുണ്ടായതും ആ തിരിച്ചറിവില്‍ നിന്നാണ്‌. സാമൂഹ്യ പ്രവര്‍ത്തനം നല്‍കിയ വിശാ ല മനസ്‌ഥിതി കൊണ്ടാണ്‌ ജേര്‍ണലിസം കരിയറായി തിരഞ്ഞെടുക്കാനുളള തന്റെ തീരു മാനത്തെ പിതാവ്‌ പ്രോത്സാഹിപ്പിച്ചതെന്നും സോവി കരുതുന്നു. അല്ലെങ്കില്‍ സാധാരണ എല്ലാവരും നിര്‍ദ്ദേശിക്കുന്നതു പോലെ മെഡിക്കല്‍, എന്‍ജിനിയറിംഗ്‌, ഐ.ടി മേഖലയെ ക്കുറിച്ചേ പറയുമായിരുന്നുളളൂ.

ഇന്ത്യയുമായുളള പൊക്കിള്‍െക്കാടി ബന്‌ധം കഴിയുന്നിടത്തോളം അറിയിക്കാനും സോ വി ശ്രദ്‌ധിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തകരെ പ്രതിനിധീകരിച്ച്‌ വാഷിംഗ്‌ടണിലെ നാഷ ണല്‍ പ്രസ്‌ക്ലബ്ബില്‍ സോവി പ്രസംഗിക്കാനെത്തിയത്‌ നെഹ്‌റു സ്യൂട്ടും ധരിച്ചാണ്‌. അമേ രിക്കയിലെ തലയെടുപ്പുളള പത്രപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ സോവി അങ്ങനെ വേറിട്ട പാര മ്പര്യത്തിന്റെ സാക്ഷിയായി. മുഖ്യധാരയില്‍ മുന്നേറുമ്പോഴും തലമുറ പകര്‍ന്നു നല്‍കിയ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന സാക്ഷ്യം.
സി.എന്‍.എന്നില്‍ മലയാളി ശബ്‌ദംസി.എന്‍.എന്നില്‍ മലയാളി ശബ്‌ദംസി.എന്‍.എന്നില്‍ മലയാളി ശബ്‌ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക