Image

ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

Published on 12 March, 2013
ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
മെല്‍ബണ്‍: ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളില്‍ സംബന്ധിക്കുന്നതിനായി ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മാര്‍ച്ച് 23 ന് രാത്രി എട്ടിന് (ശനി) മെല്‍ബണില്‍ എത്തിച്ചേരും. വിമാനത്താവളത്തില്‍ പള്ളി വികാരി, കമ്മിറ്റി അംഗങ്ങള്‍, ഇടവക വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് മെത്രാപ്പോലീത്തായെ സ്വീകരിക്കും.

കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍: മാര്‍ച്ച് 24 (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് ഓശാന ശുശ്രൂഷ, 25ന് (തിങ്കള്‍) വൈകുന്നേരം വി. കുര്‍ബാന (വചനിപ്പ് പെരുന്നാള്‍, 27ന് (ബുധന്‍) വൈകുന്നേരം ഏഴിന് പെസഹ ശുശ്രൂഷ, 28ന് (വ്യാഴം) വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷ, 29ന് രാവിലെ ഒന്‍പതിന് (ദുഃഖവെള്ളി), 30ന് ദുഃഖശനി രാവിലെ 11ന് വി. കുര്‍ബാന, 31ന് (ഞായര്‍) രാവിലെ ആറിന് ഉയര്‍പ്പ് ശുശ്രൂഷ, വി. കുര്‍ബാന എന്നിവ നടക്കും.

കഷ്ടാനുഭവ ആഴ്ചയിലെ വിശുദ്ധ ശുശ്രൂഷകള്‍ക്കു പുറമെ മാര്‍ച്ച് 28ന് വൈകുന്നേരം ആറിന് മെത്രാപ്പോലീത്ത കാല്‍കഴുകല്‍ ശുശ്രൂഷ നടത്തും. ശുശ്രൂഷകളിലേയ്ക്കും അനുബന്ധ പ്രാര്‍ഥനകളിലേയ്ക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. എല്‍ദോ ചിറങ്ങര, ട്രസ്റ്റി ഷിബു കോലപ്പിള്ളില്‍, സെക്രട്ടറി മാത്യു കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക