Image

പാതിരാ മണല്‍

Published on 12 March, 2013
പാതിരാ മണല്‍
എം. പത്മകുമാര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ പാതിരാമണല്‍. ഉണ്ണി മുകുന്ദനും രമ്യാ നമ്പീശനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

പ്രശസ്‌ത തമിഴ്‌- തെലുങ്കു നടന്‍ പ്രദീപ്‌ റാവത്ത്‌, അനില്‍ മുരളി, പി. ബാലചന്ദ്രന്‍, കുഞ്ചന്‍, ജ്യോതി, ശാരി, ശാലു മേനോന്‍ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്‌. ജയസൂര്യയാണ്‌ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയാണ്‌ മറ്റൊരു ഗാനരചയിതാവ്‌. എഡിറ്റിംഗ്‌- സംജിത്‌ മുഹമ്മദ്‌, കലാസംവിധാനം- സാലു കെ. ജോര്‍ജ്‌, മേക്കപ്‌- രതീഷ്‌ അമ്പാടി, വസ്‌ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സഹസംവിധാനം- ഗിരീഷ്‌. പ്രൊഡ. കണ്‍ട്രോളര്‍- ബാദ്‌ഷ, പ്രൊഡ. എക്‌സിക്യൂട്ടീവ്‌- ജോളി ജോണ്‍.

മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ്‌ ഹനീഷ്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം മാര്‍ച്ച്‌ എട്ടിന്‌ പ്രദര്‍ശനത്തിനെത്തുന്നു. വര്‍ണചിത്ര, രാജ്‌ശ്രീ പിക്‌ചേഴ്‌സും ചേര്‍ന്ന്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു. -വാഴൂര്‍ ജോസ്‌
പാതിരാ മണല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക