Image

ആനി ജോര്‍ജ് കോലത്ത് കുറ്റക്കാരിയെന്നു ജൂറി; ശിക്ഷ ജൂലൈ 9-നു; അപ്പീല്‍ നല്‍കും

Published on 08 March, 2013
ആനി ജോര്‍ജ് കോലത്ത് കുറ്റക്കാരിയെന്നു ജൂറി; ശിക്ഷ ജൂലൈ 9-നു; അപ്പീല്‍ നല്‍കും

ആല്‍ബനി: ഭര്‍ത്താവിന്റേയും മൂത്ത പുത്രന്റേയും മരണത്തിന്റെ ആഘാതത്തില്‍ നിന്നു ഇനിയും മോചിതയാകാത്ത ആനി ജോര്‍ജ് കോലത്തിനു (35) വീണ്ടും വിധിയുടെ പ്രഹരം. നിയമാനുസൃതമല്ലാതെ ഒരാളെ പാര്‍പ്പിക്കുകയും, ജോലി ചെയ്യിക്കുകയും ചെയ്തു എന്നതിന് അവര്‍ കുറ്റക്കാരിയാണെന്ന് ജൂറി വിധിച്ചു. രണ്ടര ലക്ഷം ഡോളര്‍ പിഴയും അഞ്ചുവര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ വത്സമ്മ മത്തായി (49) എന്ന വീട്ടുവേലക്കാരിയെ സാമ്പത്തിക നേട്ടത്തിനായി ജോലിക്കു നിയമിച്ചു എന്ന കുറ്റം ഒഴിവാക്കി. .

യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഗാരി ഷാര്‍പ് ജൂലൈ ഒമ്പതിന് വിധി {പസ്താവിക്കുമ്പോള്‍ ശിക്ഷ കുറയുമെന്നാണ് കരുതുന്നത്. കുട്ടികളായ അഞ്ചുമക്കളുടെ സംരക്ഷണവും മുമ്പ് കുറ്റം ചെയ്ത ചരിത്രമില്ലെന്ന തുമൊക്കെ കോടതി പരിഗണിക്കുമെന്നു കരുതുന്നു. എട്ടു മണിക്കൂറിലേറെ കൂടിയാലോചന നടത്തിയശേഷമാണ് ജൂറി തീരുമാനം പ്രഖ്യാപിച്ചത്. ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ആനിയുടെ അറ്റോര്‍ണി മാര്‍ക്ക് സാക്കോ അറിയിച്ചു. വസ്തുവകകള്‍ കണ്ടുകെട്ടണമോ എന്നതു സംബന്ധിച്ച് ജഡ്ജി അടുത്തയാഴ്ച തീരുമാനിക്കും.

ദയനീയമായ ഒട്ടേറെ കാര്യങ്ങള്‍ വിചാരണയില്‍ വെളിപ്പെടുകയുണ്ടായി. ഭര്‍ത്താവ് മത്തായി ജോര്‍ജ് കോലത്ത് ദേഹോപദ്രവം ചെയ്യുമായിരുന്നുവെന്നും മൂന്നുതവണ അതുമൂലം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ആനി പറഞ്ഞു. അതേപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

വത്സമ്മയെ ജോലിക്കെടുത്തത് ഭര്‍ത്താവാണെന്നും, ഭര്‍ത്താവിന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ തനിക്കാവുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതുപോലെ വത്സമ്മ ഇല്ലീഗലാണെന്നും തനിക്കറിയില്ലായിരുന്നു. കുട്ടികള്‍ വലിയമ്മ എന്നാണ് വത്സമ്മയെ വിളിച്ചിരുന്നത്. അവരോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. ആഴ്ചയില്‍ ആയിരം ഡോളര്‍ ശമ്പളം കൊടുക്കാമെന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് അഭയം ആവശ്യമായി വന്നപ്പോള്‍ സഹായിക്കുക മാത്രമാണ് ചെയ്തത്.

നാലു വര്‍ഷം മുമ്പ് പ്രൈവറ്റ് പ്ലെയിന്‍ തകര്‍ന്ന് ഭര്‍ത്താവും മകനും മരിച്ചശേഷം മാനസീകമായും സാമ്പത്തികമായും താന്‍ തകര്‍ച്ചയെ നേരിടുകയാണെന്നും ആനി ചൂണ്ടിക്കാട്ടി. മത്തായി ജോര്‍ജിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആറു മോട്ടലുകളും പൂട്ടുകയോ, ബാങ്ക് റപ്‌സിയിലാവുകയോ ഫോര്‍ക്ലോഷറില്‍ ആവുകയോ ചെയ്തു. കടക്കാരുടെ ശല്യത്തിനു പുറമെ ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദ്ദവും നേരിടേണ്ടി വന്നതായി അവര്‍ കോടതിയില്‍ പറഞ്ഞു.

റെക്‌സ്‌ഫോര്‍ഡിലെ 30,000 ചതുരശ്ര അടിയുള്ള ലെന്റോക്ക് മാന്‍ഷനിലാണ് അവര്‍ താമസിക്കുന്നത്. ഹെലിപ്പാഡും മറ്റുമുള്ള മാന്‍ഷ\ാണത്്. ഈ കേസ് വാര്‍ത്താാ {പാധാന്യം നേടാനുണ്ടായ കാരണവും അതുതന്നെ.

ബോംബെ സ്വദേശിയായ വത്സമ്മ 1998-ലാണ് മന്‍ഹാട്ടനില്‍ രാഹുല്‍ സൂര്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടുവേലക്കാരിയായി എത്തിയത്. 350 ഡോളര്‍ ആയിരുന്നു മാസശമ്പളം.

2005-ല്‍ അവര്‍ പരിചയക്കാരനായ ഒരു മലയാളിക്കൊപ്പം ആല്‍ബനിയിലേക്കു പോന്നു. അയാള്‍ വിവിഹം കഴിക്കാമെന്നു പറഞ്ഞിരുന്നുവെന്ന് പ്രതിഭാഗം വക്കീലിന്റെ ക്രോസ് വിസ്താരത്തില്‍ അവര്‍ പറഞ്ഞു. അയാളെപ്പറ്റി മോശം അഭിപ്രായമാണ് ആനിയും ഭര്‍ത്താവും പറഞ്ഞത്.

ആനിയുടെ വീട്ടില്‍ 17-18 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്തുവെന്ന് അവര്‍ പറഞ്ഞു. ഒരു ക്ലോസെറ്റിലാണ് ഉറങ്ങിയത്. കുട്ടികളുടെ അടുത്തുതന്നെ വേണമെന്നു പറഞ്ഞാണിത്. അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഡോക്ടറെ കണ്ടിട്ടില്ല. അര്‍ഹതപ്പെട്ട പണം ലഭിക്കാതെ പോകാന്‍ പറ്റില്ലായിരുന്നു. പാസ്‌പോര്‍ട്ടൊക്കെ രാഹുല്‍ സൂറിന്റെ വീട്ടില്‍ വെച്ചിട്ടാണ് ആല്‍ബനിക്കു പോന്നത്.

തന്റെ വീട്ടില്‍ നിന്നു പോയശേഷം ആദ്യമായാണ് അവരെ കാണുന്നതെന്ന് രാഹുല്‍ സൂര്‍ വിചാരണയില്‍ പറഞ്ഞു. ആനിയുടെ ഭര്‍ത്തൃസഹോദരന്‍ തോമസ് ജോര്‍ജ് കോലത്തിനേയും വിസ്തരിച്ചു. വത്സമ്മയ്ക്ക് 317,144 ഡോളറിന്റെ അര്‍ഹതയുണ്ടായിരുന്നുവെന്നും എന്നാല്‍ 21,000 ഡോളര്‍ കൊടുത്തതിനെ രേഖയുള്ളുവെന്നും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

വത്സമ്മയെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണെന്നും മറ്റും പറഞ്ഞു വത്സമ്മയുടെ ബോംബെയിലുള്ള മക്കളാണ് യു.എസിലെ ഹ്യൂമന്‍ട്രാഫിക് അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അധികൃതരെത്തി വത്സമ്മയെ കൂട്ടിക്കൊണ്ടുപോയി.

ഇതിനുശേഷം ആനി ബോംബെയിലുള്ള വത്സമ്മയുടെ പുത്രനുമായി സംസാരിച്ചതിന്റെ ടേപ്പ് ചെയ്ത സംഭാഷണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ടേപ്പിലെ സംസാരം തന്റേതാണെന്ന വാദം ആനി അംഗീകരിച്ചില്ല. എന്നാല്‍ മകനുമായുള്ള സംസാരത്തില്‍ വത്സമ്മ ജോലിക്കു നിന്നുവെന്നു പറഞ്ഞാല്‍ അറസ്റ്റിലാവുമെന്നും ബന്ധുവായി നിന്നുവെന്നു പറഞ്ഞാല്‍ മതിയെന്നും ആനി പറഞ്ഞതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതു ജൂറി പരിഗണനയ്‌ക്കെടുത്തു. ചുരുക്കത്തില്‍ ആസൂത്രിതമായ കരുനീക്കങ്ങള്‍ നടത്തിയത് ആനിക്ക് മുന്‍കൂട്ടി മനസിലാക്കാനായില്ല.

വത്സമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്ഥലംവിട്ടുപോകാമായിരുന്നുവെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കേസിനു പോയിരിക്കുന്നത് വിസ ലഭിക്കാനും പണം കിട്ടാനുമാണെന്നും പ്രതിഭാഗം വാദിച്ചു.

എന്തായാലും ഇല്ലീഗലായി നില്‍ക്കുന്നവര്‍ക്ക് ജോലി നല്‍കുന്നവര്‍ക്കുള്ള മുന്നറിയിപ്പും കൂടിയാണ് ഈ കേസ്.

Woman convicted of harboring an illegal immigrant

ALBANY — Jurors convicted Annie George on Friday of harboring an illegal immigrant, but cleared her of harboring the woman for financial gain.

George, 40, of Rexford, faces up to 5 years in prison and a fine of $250,000 after being found guilty of the lesser-included charge.

She is likely to face a less-stringent punishment under federal sentencing guidelines because she has no criminal history.

George and her attorney, Mark Sacco, quickly left the federal courthouse after the verdict. She did not speak to the media as she entered a white minivan on Broadway.

Sacco said George would appeal the conviction.

Jurors deliberated for 8 to 10 hours over two days after a weeklong trial before Chief U.S. District Court Judge Gary Sharpe.

Sharpe will decide next week on forfeiture issues related to George's conviction.

Jurors reached their decision after rehearing testimony from George in which she referred to the servant, 49-year-old Valsamma Mathai, as "the maid." The testimony contradicted George's defense that Mathai, a fellow native of India, was never her employee.

Mathai testified earlier this week that she worked 17- to 18-hour shifts with no days off and no sick leave. She said she was paid $1,000 a week for the arrangement by George and George's late husband, who wanted Mathai to prepare meals, clean their home and take care of their six children.

Mathai worked for the Georges for 5½ years, starting in 2005. She worked in three homes for the family, the last being the 30,000-square foot Llenroc mansion at 708 Riverview Road in Rexford, where she slept in a closet.

An immigration official said Mathai should have earned $317,144 working for George — but an investigator sad she only received $21,000.

The conviction came after George testified in her own defense and, under pressure from her attorney, said she was repeatedly abused by her late husband, Mathai Kolath George. She claimed her husband made all of the family's most important decisions — including allowing Mathai to live with them.

The spouse and one of their six children, George Kolath Jr., died in a private plane crash in 2009.

George testified she had no idea Mathai was an illegal immigrant when she worked for the family, which ended when federal agents arrived at Llenroc on May 3, 2011, and ended the situation. They brought Mathai to a shelter.

Assistant U.S. Attorney Rick Belliss confronted George on her claim that Mathai was not an employee and that she never knew the woman was an illegal immigrant. Belliss played tape-recorded phone conversations for the jury in which the son of the servant, Shiju Mathai, spoke to George in the months after the federal agents took his mother from the George home.

On one recording, George said: "If (Mathai) says that she's working here, that's a big problem. They'll put her in jail for sure."

George also said: "All it took was one person to say something and look what has happened now."

At another time, George told the son: "If she says anything about working, Shiju, it'll be a big crime."

Sentencing is set for July 9.


Read more: http://www.timesunion.com/local/article/Woman-convicted-of-harboring-an-illegal-immigrant-4340013.php#ixzz2N0Kw70G7

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക