Image

മുന്‍നിരക്കാര്‍ (കവിത)- മാത്യു മൂലേച്ചേരില്‍

Published on 08 March, 2013
മുന്‍നിരക്കാര്‍ (കവിത)- മാത്യു മൂലേച്ചേരില്‍

പടിയിലൊരു
പീഡനം നടന്നിന്നു

പടയൊരുക്കം
പീഡകര്‍ മുന്‍നിരയില്‍...
അവരണിഞ്ഞ ഖദറിലും
ഗുപ്തരക്തക്കറ...
പാദമുദ്രകളില്‍ കറുത്ത-
കഥകളുടെ ലിഖിതങ്ങള്‍....

മുന്‍നിരയിലൊരു തരുണി,തന്‍-
ഉയര്‍ത്തിയ കരങ്ങളിലണിഞ്ഞ-
വളയുടെ കിലുക്ക,സ്വനങ്ങളില്‍
കള്ളത്തരങ്ങളുടെ
,
കൂട്ടിക്കൊടുക്കലുകളുടെ
വീരഗാഥകള്‍...
അവള്‍ തന്‍
,മുടിയിലെ-
മൂല്ലപ്പൂവിലും
പാപ പങ്കിലമാം-
ചുവപ്പടയാളങ്ങള്‍...
അവള്‍ തന്‍
,കൈപ്പത്തി-
പതിഞ്ഞോരു ഇലയിലും
കരിനാഗത്തിന്‍
പത്തി
,യടയാളങ്ങള്‍...
അവര്‍ തന്‍
,മുദ്രാവാക്യങ്ങള്‍
ഉയര്‍ന്നുരുണ്ടുകൂടി

വിഷമഴയായി
വര്‍ഷിക്കുന്നു ദേശമാകെ

*******

മുന്‍നിരക്കാര്‍ (കവിത)- മാത്യു മൂലേച്ചേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക