Image

നടി സുരേഖയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: മാക്‌ട

Published on 09 March, 2013
നടി സുരേഖയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: മാക്‌ട
കൊച്ചി: പഴയകാല നടിയും തകര എന്ന ചിത്രത്തിലെ നായികയുമായ സുരേഖക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്‌ മാക്‌ട ഫെഡറേഷന്‍ അറിയിച്ചു.

അന്തരിച്ച സംവിധായകന്‍ പി.ജി. വിശ്വംഭരനെ ചാനലില്‍ അവഹേളിച്ചതിനാണ്‌ നടപടി. അഭിനയിക്കാന്‍ ചെന്നപ്പോള്‍ വിശ്വംഭരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന രീതിയിലായിരുന്നു സുരേഖയുടെ പരാമര്‍ശം. ഇത്‌ പരസ്യമായി പിന്‍വലിച്ച്‌ സുരേഖ മാപ്പു പറയണം. മമ്മൂട്ടി ഉള്‍പ്പെടെ ഇന്നത്തെ പ്രമുഖ താരങ്ങള്‍ക്ക്‌ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത സംവിധായകനാണ്‌ പി.ജി. വിശ്വംഭരന്‍. മലയാള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക്‌ അറിയാവുന്ന കാര്യമാണിത്‌. പി.ജി. വിശ്വംഭരനെ സ്‌നേഹിക്കുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും അപമാനകരമാണ്‌ സുരേഖയുടെ പ്രസ്‌താവനയെന്നും മാക്‌ട ഫെഡറേഷന്‍ പ്രസിഡന്‍റ്‌ അമ്പിളിയും ജനറല്‍ സെക്രട്ടറി കെ.ജി. വിജയകുമാറും പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷം മലയാള ചലച്ചിത്ര അവാര്‍ഡ്‌ ജൂറിയില്‍ സുരേഖ കടന്നുവന്നത്‌ ആരുടെ താല്‍പര്യപ്രകാരമാണെന്ന്‌ സിനിമാരംഗത്തുള്ളവര്‍ക്ക്‌ അറിയാമെന്നും അവര്‍ പറഞ്ഞു.
നടി സുരേഖയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: മാക്‌ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക