Image

പിസ മലയാളത്തില്‍ എത്തുന്നു

Published on 08 March, 2013
പിസ മലയാളത്തില്‍ എത്തുന്നു
വിജയ്‌ സേതുപതിയും രമ്യ നമ്പീശനും പ്രധാന താരങ്ങളായി അഭിനയിച്ച പിസ മലയാളത്തിലും എത്തുന്നു. സസ്‌പെന്‍സും ആക്ഷനും ചേര്‍ന്ന ഒരു കിടിലന്‍ തമിഴ്‌ സിനിമയായിരുന്നു പിസ്സ. അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രം ഉടന്‍ തിയേറ്ററിലെത്തും. എസ്‌വിഎല്‍ ന്റെ ബാനറില്‍ കാര്‍ത്തിക്‌ സുബ്ബരാജാണ്‌ ചിത്രം സംവിധാനം ചെയ്‌തിട്ടുള്ളത്‌. വിജയ്‌ സേതുപതി പിസ്സ ഡെലിവറി ബോയിയായും രമ്യ നമ്പീശന്‍ ഒരു നോവലിസ്റ്റായും വേഷമിടുന്നു. 7.2 ഡിജിറ്റല്‍ ഇഫക്ടില്‍ ചിത്രം എത്തുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ക്കുവേണ്ടി പല പരീക്ഷണങ്ങളും നടത്തുന്ന മലയാള സിനിമാ ലോകത്ത്‌ പിസ്സ ശ്രദ്ധിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്‌. ഈ ചിത്രം ഇംഗ്ലീഷ്‌ അടക്കമുള്ള ഇതര ഭാഷകളിലും ഉടന്‍ തയ്യാറാകും.
പിസ മലയാളത്തില്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക