Image

പാവം എന്‍റെ ഹൃദയം (കവിത) ഷിജു എസ്. വിസ്മയ

Published on 05 March, 2013
പാവം എന്‍റെ ഹൃദയം (കവിത) ഷിജു എസ്. വിസ്മയ

നിന്‍ മുഖം എന്‍ കണ്‍കളില്‍
പതിഞ്ഞതെന്നെന്നു എനിക്കറിയില്ല
അന്നെന്‍റ്റെ ഹൃദയത്തില്‍ പ്രണയം നാമ്പെടുത്തു
എന്നുള്ളതു പരമസത്യം

പറയാന്‍ കൊതിച്ചപ്പോള്‍
നാവിലാരോ വിലങ്ങിട്ടു
അനുരാഗം നിന്നില്‍ തുറന്നുവിട്ടു
ഹൃദയമതിന്‍റെ തുടുപ്പു കാണിച്ചു
നിശബ്ദതെയെകാള്‍ നല്ലതെന്നതിനു
തോന്നിയിട്ടുണ്ടാകാംപാവം ഹൃദയം

അതിനു നീറുന്നു നിയെന്നെ പ്രണയി-
കക്കുന്നില്ലെന്ന് കേട്ടനാള്‍ മുതല്‍
പറിച്ചു നടാന്‍ ഇതൊരു തൈചെടിയല്ലെന്നു
ഒരുപാടു വട്ടം പറഞ്ഞു ഞാന്‍
എന്‍ പാവം ഹൃദയത്തോട്

തല്ലി പഠിപ്പിച്ചു
മറക്കാന്‍ മറവിതന്‍ ആഴങ്ങളില്‍ ചെന്നൊളിക്കാന്‍
കിട്ടാത്ത കനിയെ നോക്കിനില്‍ക്കാതെ
ദൂരമിനിയും താണ്ടാനുണ്ടെന്നുചൊല്ലി
അവിടെ നിന്ന് ഒരു വിതുമ്പല്‍ മാത്രം
എന്‍ കാതില്‍ പതിച്ചു

മൌനത്തിന്‍ മൂടുപടം ചൂടുമ്പോള്‍
ഇങ്ങിവിടെ വേലിയേറ്റം

പാവമെന്‍റെ ഹൃദയം അറിയാത്ത--
കൈകളില്‍ വന്നുചേരാത്ത
അവനെ കൊതിക്കാത്ത
എന്തിനോ വേണ്ടി കൊതിക്കുന്നു
നിദ്രാവിഹീനമാം രാവുകള്‍
പകലിന്‍റെ സൗന്ദര്യം കെടുത്തി
കാലം ചലിക്കുന്നു
അപ്പോഴും പാവം ഹൃദയം തുടിക്കുന്നു
എന്തിനോ വേണ്ടി ...

പാവം എന്‍റെ ഹൃദയം (കവിത) ഷിജു എസ്. വിസ്മയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക