Image

ശ്വാസോച്ഛ്വാസത്തിലൂടെ കാന്‍സറിനെ കണ്ടെത്താമെന്ന്‌ പുതിയ കണ്ടെത്തല്‍

Published on 06 March, 2013
ശ്വാസോച്ഛ്വാസത്തിലൂടെ കാന്‍സറിനെ കണ്ടെത്താമെന്ന്‌ പുതിയ കണ്ടെത്തല്‍
ലണ്ടന്‍: വയറിലും വായിലുമുണ്ടാകുന്ന കാന്‍സര്‍ ശ്വാസോഛ്വാസത്തിലൂടെ കണ്ടുപിടിക്കാന്‍ കഴിയുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ഇസ്രായേലിലെയും ചൈനയിലെയും ശാസ്‌ത്രജ്ഞരാണ്‌ ഈ കണ്ടുപിടുത്തം നടത്തി വൈദ്യശാസ്‌ത്രത്തില്‍ വലിയൊരു മുന്നേറ്റം നടത്തിയത്‌. 130 രോഗികളില്‍ നടത്തിയ പരീക്ഷണം 90ശതമാനവും കൃത്യതയുള്ളതായിരുന്നുവെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.

അര്‍ബുദം തിരിച്ചറിയാന്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ ബൈയോപ്‌സി പോലുള്ള മാര്‍ഗ്ഗങ്ങളാണ്‌ സ്വീകരിക്കുന്നത്‌. എന്നാല്‍ ശാസ്‌ത്രജഞര്‍ കണ്ടുപിടിച്ച പുതിയ ടെസ്റ്റില്‍ നിശ്വാസം മതി വായിലെ അര്‍ബുദം തിരിച്ചറിയാന്‍. അര്‍ബുദരോഗബാധയുള്ളവരുടെ വായില്‍ നിന്നു പുറത്തേക്ക്‌ വിടുന്ന കാര്‍ബണേറ്റ്‌ അടങ്ങിയ വായു മെഡിക്കല്‍ കിറ്റ്‌ ഉപയോഗിച്ച്‌ നോക്കിയാണ്‌ ഇത്‌ കണ്ടുപിടിക്കുന്നത്‌.

പണ്ടും ശാസ്‌ത്രജ്ഞര്‍ ശ്വസോഛ്വാസത്തിലൂടെ അര്‍ബുദങ്ങള്‍ തിരിച്ചറിയാനാകുമെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. ശ്വാസനാളത്തിലുണ്ടാകുന്ന കാന്‍സര്‍ വരെ ഇങ്ങനെ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ്‌ പറയുന്നത്‌.

130പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 37പേര്‍ക്ക്‌ വയറില്‍ കാന്‍സര്‍ ഉള്ളതായും 32 പേര്‍ക്ക്‌ അള്‍സറും 61പേര്‍ക്ക വയറിനോടനുബന്ധിച്ച്‌ അസുഖമുള്ളതായും കണ്ടുപിടിച്ചു. അഞ്ചു പേര്‍ക്ക്‌ ശസ്‌ത്രക്രിയ ആവശ്യമുള്ളതായും ഈ പരീക്ഷണത്തില്‍ നിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ വ്യക്തികളില്‍ ഇതു പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്‌ ശാസ്‌ത്രജ്ഞര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക