പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു. ഫെബ്രുവരി 16ന് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂക്കോസ് (ജിജു) ഓട്ടപ്പള്ളില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ആദ്യ ക്‌നാനായക്കാരനായ ജോണ്‍ മുട്ടത്തിലിന് നല്‍കി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്റ് റോയി പുലിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോമോന്‍ മുകളുംപുറത്ത്, ട്രഷറര്‍ ടോമി കൂശകുഴിയില്‍, ജോയിന്റ് സെക്രട്ടറി ടെസി മാരിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013ലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നു.
പുതിയ ഭാരവാഹികളായി സാലച്ചന്‍ ഏബ്രഹാം (പ്രസിഡന്റ്), ജോസ് വെച്ചുവെട്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ഡെന്നീസ് കുടിലില്‍ (ജനറല്‍ സെക്രട്ടറി), സോണി ജോസഫ് (ട്രഷറര്‍), സുനിമോള്‍ ജോസ് (ജോ. സെക്രട്ടറി) എന്നിവരും കമ്മിറ്റി അംഗങ്ങളായി രാജീവ് സ്റ്റീഫന്‍, ബെര്‍ട്ടി ജോണ്‍, സ്റ്റെയ്‌മോന്‍ പീറ്റര്‍, ജിജിമോന്‍ ജോര്‍ജ്, ജോമോന്‍ പീറ്റര്‍, ചാണ്ടി മാത്യു, ഡിനി സിബി, മോളി സ്റ്റീഫന്‍ എന്നിവരേയും തെരഞ്ഞെടുത്തു.