Image

ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഗ്ലോബല്‍ ബിസിനസ്‌ സമ്മിറ്റ്‌ വ്യവസായ പ്രതിഭകളുടെ നിറസാന്നിധ്യം

അനില്‍ പെണ്ണുക്കര Published on 02 March, 2013
ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഗ്ലോബല്‍ ബിസിനസ്‌ സമ്മിറ്റ്‌ വ്യവസായ പ്രതിഭകളുടെ നിറസാന്നിധ്യം
കൊച്ചി: ഫോമാ കേരളാ കണ്‍വെന്‍ഷനില്‍ വ്യവസായ പ്രമുഖരുടെ നിറസാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമായി. അമേരിക്കയിലെ മലയാളി വ്യവസായ പ്രതിഭ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ നടന്ന ഗ്ലോബല്‍ ബിസിനസ്‌ സമ്മിറ്റില്‍ വ്യവസായ രംഗത്ത്‌ വിജയക്കൊടി പാറിച്ച വ്യവസായികളുടെ അനുഭവവും, യുവ വ്യവസായികളുടെ അനുഭവവും, ആശങ്കകളും ചര്‍ച്ചകളില്‍ സജീവമായി നിറഞ്ഞുനിന്നു.

കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയുടേയും മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ യുവസാരഥി ജോര്‍ജ്‌ മുത്തൂറ്റിന്റേയും സാന്നിധ്യം ചടങ്ങിന്‌ മോടികൂട്ടി.

വ്യവസായത്തിന്‌ കേരളത്തിലെ മണ്ണ്‌ മികച്ചതാണെന്നും കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെ തങ്ങള്‍ക്ക്‌ ഉതകുന്ന തരത്തില്‍ പ്രയോജനപ്പെടുത്താന്‍ ആരും ശ്രമിക്കാത്തതാണ്‌ പലപ്പോഴും വ്യവസായ രംഗത്ത്‌ പരാജയങ്ങള്‍ക്ക്‌ വഴിതെളിക്കുന്നതെന്ന്‌ പ്രമുഖ വ്യവസായി കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി പറഞ്ഞു.

പണം ഒരു വിനിമയ മാധ്യമമായതുകൊണ്ട്‌ അതില്‍ അതീവ ശ്രദ്ധയോടെയാണ്‌ ബിസിനസിലൂടെ നോക്കി കാണുവാന്‍ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ശ്രമിക്കുന്നതെന്ന്‌ ജോര്‍ജ്‌ മുത്തൂറ്റിന്റെ പുത്രന്‍ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രമുഖ ബാങ്കായി വളര്‍ന്നു വരുന്നത്‌ അര്‍പ്പണബോധവും സ്ഥിരോത്സാഹവും മാത്രം കൊണ്ടാണ്‌ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മണ്ണില്‍ നിന്നും ഇന്ത്യന്‍ മണ്ണിലേക്ക്‌ വ്യവസായ സങ്കല്‍പ്പങ്ങള്‍ പറിച്ചു നട്ട നടനും, സംവിധായകനുമായ പ്രകാശ്‌ ബാരെ കേരളത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷം കുറച്ചുകൂടി വ്യവസായ വികസനത്തിന്‌ സജ്ജമാകണമെന്ന്‌ അഭിപ്രായപ്പെട്ടു.

ഗ്ലോബല്‍ ബിസിനസ്‌ സമ്മിറ്റ്‌ ഫോമയുടെ നാളത്തെ വ്യവസായ കൂട്ടായ്‌മയുടേയും വളര്‍ച്ചയുടേയും തെളിവാണെന്ന്‌ കോര്‍ഡിനേറ്ററും ഫോമയുടെ മുന്‍ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ്‌ അഭിപ്രായപ്പെട്ടു. ഡോ. മാണി സ്‌കറിയ, ഏബ്രഹാം, പ്രിന്‍സ്‌ ആന്റണി, ജോ മീനംകുന്നേല്‍, കളത്തില്‍ പാപ്പച്ചന്‍, ജോര്‍ജ്‌ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയെ പൊന്നാട അണിയിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ നന്ദി പറഞ്ഞു.
ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഗ്ലോബല്‍ ബിസിനസ്‌ സമ്മിറ്റ്‌ വ്യവസായ പ്രതിഭകളുടെ നിറസാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക