വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്ന മീന മലയാളത്തില്‍ രണ്ടാം
വരവിനൊരുങ്ങുന്നു. ഇപ്പോള്‍ തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്‌ജാണ്
മീന.
സംവിധായകന്‍ അനീഷ് അന്‍വര്‍ തന്റെ പുതിയ ചിത്രമായ `ഗര്‍ഭിണി'കളില്‍
അഭിനയിക്കാനായി മീനയെ ക്ഷണിച്ചിരുന്നു, ആദ്യം മീന ചിത്രത്തില്‍
അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മീന പറയുന്നത്
ആ റോള്‍ താന്‍ സ്വീകരിച്ചിട്ടില്ലെന്നാണ്. ചിത്രം വളരെ വ്യത്യസ്‌തമായ ഒരു
വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ എനിയ്‌ക്കാ ചിത്രത്തില്‍
പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അതുകൊണ്ട് ആ ചിത്രം സ്വീകരിച്ചിട്ടില്ല മീന
പറയുന്നു.
കുറേ കഥാപാത്രങ്ങളില്‍ ഒന്നായി അഭിനയിക്കുന്നതിനേക്കാളേറെ
ഞാനിഷ്ടപ്പെടുന്നത് ശക്തമായ കഥയുള്ള ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാനാണ്.
അത്തരം കഥാപാത്രങ്ങള്‍ തേടിയെത്തുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം മീന
വ്യക്തമാക്കുന്നു. സാന്ത്വനമെന്ന ചിത്രത്തിലൂടെയായിരുന്നു മീനയുടെ മലയാളത്തിലെ
അരങ്ങേറ്റം.