റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മലയാളി വ്യവസായി മരിച്ചു
EUROPE
14-Sep-2011
EUROPE
14-Sep-2011
ദുബായ്: വ്യവസായിയും ഖോര്‍ഫക്കാന്‍ കൈരളി സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റുമായ
വര്‍ക്കല തോട്ടയ്‌ക്കാട് ശ്രീരാഗത്തില്‍ വസന്തകുമാര്‍(54) റാസല്‍ഖൈമയിലുണ്ടായ
കാറപകടത്തില്‍ മരിച്ചു. വസന്തകുമാര്‍ ഖോര്‍ഫക്കാന്‍ ബിദിയയില്‍ വൈറ്റ് അലുമിനിയം
എന്ന സ്‌ഥാപനം നടത്തുകയായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു
വാഹനം ഇടിക്കുകയായിരുന്നുവെന്നാണു വിവരം. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പേ മരണം
സംഭവിച്ചു. 36 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന വസന്തകുമാര്‍ ഖോര്‍ഫക്കാനിലെ
സാംസ്‌കാരിക രംഗത്തു പ്രമുഖനായിരുന്നു. ഭാര്യ: അനില കുമാരി. മക്കള്‍: ആര്യ വസന്ത്,
അരുണ്‍ വസന്ത്.
റാസല്‍ഖൈമ ആശുപത്രിയിലുള്ള മൃതദേഹം ഇന്നു (14ന് ) നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
റാസല്‍ഖൈമ ആശുപത്രിയിലുള്ള മൃതദേഹം ഇന്നു (14ന് ) നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments