Image

വൈകിയാലും, ഞാന്‍ വരാതിരിക്കില്ല…!! (കവിത) - കൊട്ടാരം കവിതകള്‍

മോളി ബെന്നി കൊട്ടാരത്തില്‍ Published on 01 March, 2013
വൈകിയാലും, ഞാന്‍ വരാതിരിക്കില്ല…!! (കവിത) - കൊട്ടാരം കവിതകള്‍

ഇന്നാണ്ഞാന്‍
പള്ളിക്കൂടത്തിന്റെ
നെറുകയില്‍ കയറി
പരിസര വീക്ഷണം ചെയ്തത് ...

ദൂരെ പച്ചച്ചതുരങ്ങള്‍ക്കു
മുകളിലൂടെ
വെള്ളിച്ചിറകുകള്‍ വിരിച്ച്‌
കൊക്കുകള്‍ പറക്കുന്നു ...

വെള്ളിടികൊണ്ടു
തലപോയ പനകളില്‍
മരംക്കൊത്തിയെക്കൊണ്ട്
തത്തകള്‍ വീട് പണിയിക്കുന്നു…

ആര്‍ത്തവവിരാമത്തില്‍
മരിച്ചു ഗോദാവരിയുടെ
നഗ്നമായ പൊന്‍ദേഹം
അകലെ മലര്‍ന്നുകിടക്കുന്നു...

രക്ഷപെട്ട ഏതോ
ഇന്ത്യന്‍ പൗരനേയും തോളിലേറ്റി
കുറച്ചാളുകള്‍ വിറകുമായി
പാട്ടുംപാടി നീങ്ങുന്നുണ്ട്....

ഗോദാവരിയുടെ നെഞ്ചിലാണത്രെ
ഇവിടത്തുകാര്‍ ചിതയോരുക്കുന്നത്!
അടുത്ത ഞായറാഴ്ച ഏതായാലും
അവിടംവരെ ഒന്നു പോയി
അവളെയൊന്നു കാണണം ...!!

വൈകിയാലും, ഞാന്‍ വരാതിരിക്കില്ല…!! (കവിത) - കൊട്ടാരം കവിതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക