Image

ചുംബനം സ്വീകരിച്ച്‌ വീണ റിക്കാര്‍ഡിട്ടു

Published on 01 March, 2013
ചുംബനം സ്വീകരിച്ച്‌ വീണ റിക്കാര്‍ഡിട്ടു
ബോളിവുഡ്‌ നടി വീണ മാലിക്‌ വീണ്ടും റിക്കാര്‍ഡ്‌ ഇട്ടു. ഒറ്റമിനിറ്റില്‍ 137 ചുംബനങ്ങള്‍സ്വീകരിച്ചുകൊണ്ടാണ്‌ വീണ ലോകറെക്കോര്‍ഡ്‌ ഇട്ടിരിക്കുന്നത്‌. ദി സിറ്റി ദാറ്റ്‌സ്‌ നെവര്‍ സ്ലീപ്‌സ്‌ എന്ന പുതിയ ചിത്രത്തിന്റെ പേരിലാണ്‌ തന്റെ ഈ റെക്കോര്‍ഡെന്നാണ്‌ വീണ പറയുന്നത്‌.

റെക്കോര്‍ഡ്‌ വാര്‍ത്തകേള്‍ക്കുന്നവരില്‍ വീണയുടെ ചുണ്ടിലാണോ 137 പുരുഷന്മാരും ചുംബിച്ചതെന്ന്‌ സംശയം ഉയരുക സ്വാഭാവികം. പക്ഷേ ചുണ്ടിലല്ല, വീണയുടെ കയ്യിലാണ്‌ ചുംബനങ്ങള്‍ നിരന്നത്‌. ഞാനൊരു നടിയാണ്‌, ഞാനിതെല്ലാം ചെയ്യുന്നത്‌ പ്രശസ്‌തിയ്‌ക്കുവേണ്ടിയാണെന്ന്‌ നിങ്ങള്‍ പറഞ്ഞാല്‍ ഞാനത്‌ ശരിവെയ്‌ക്കും. പുതിയ ചിത്രത്തിന്‌ പ്രശസ്‌തി ആവശ്യമാണ്‌ വീണ പറയുന്നു. 108 ചുംബനങ്ങളുടെ റെക്കോര്‍ഡുണ്ടായിരുന്ന സല്‍മാന്‍ ഖാനെ പിന്തള്ളിയാണ്‌ വീണയിപ്പോള്‍ 137 ചുംബനങ്ങളുടെ റെക്കോര്‍ഡ്‌ ഇട്ടിരിക്കുന്നത്‌.

പുതിയ ചിത്രത്തിനായി ഇത്തരത്തിലുള്ള 20 റെക്കോര്‍ഡുകള്‍ ഭേദിക്കണമെന്നാണ്‌ ഞങ്ങളുടെ തീരുമാനം, അത്‌ അതില്‍ ഒന്നുമാത്രമാണ്‌. വീണയുടെ ജന്മദിനമായ ഫെബ്രുവര 26നായിരുന്നു ഈ ചുംബനറെക്കോര്‍ഡിടല്‍ നടന്നത്‌. ചാനല്‍ പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരാണ്‌ വീണയെ ചുംബിച്ചത്‌.
ചുംബനം സ്വീകരിച്ച്‌ വീണ റിക്കാര്‍ഡിട്ടുചുംബനം സ്വീകരിച്ച്‌ വീണ റിക്കാര്‍ഡിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക