Image

ഈ കുരുന്നുകളെ കൈവിടരുതേ....

Published on 26 February, 2013
ഈ കുരുന്നുകളെ കൈവിടരുതേ....
ആലപ്പുഴ: കാഴ്‌ചയില്ലാതെ, ശരീരം അനക്കാനാകാതെ, ഭക്ഷണം പോലും കഴിക്കാനാകാതെ കട്ടിലില്‍ കിടക്കുകയാണു പതിനൊന്നു വയസുകാരി മൈഥിലി. തൊട്ടരികെ, നിലത്തു വിരിച്ചിട്ട പായില്‍ ഒന്‍പ തുവയസുകാരിയായ അനുജത്തി മധുമിത കിടക്കുന്നു. അവള്‍ക്കു പൂക്കളുടെ നിറം കാണുകയും അമ്മയുടെ വാല്‍സല്യം നിറഞ്ഞ ശബ്‌ദം കേള്‍ക്കുകയും ചെയ്യാം. എന്നാല്‍, ഇടതു കൈ അല്‍പം ഉയര്‍ത്താമെ ന്നതൊഴികെ ശരീരത്തിന്റെ ഒരു ഭാഗവും സ്വന്തം ഇഷ്‌ടപ്രകാരം അന ക്കാന്‍ മധുമിതയ്‌ക്കും കഴിയില്ല.

മൂന്നര വയസു വരെ വീട്ടു മുറ്റത്തു പൂമ്പാറ്റകളെപ്പോലെ ഓടിക്കളിച്ചു നടന്ന ബാല്യം ഇവര്‍ക്കുണ്ടായിരുന്നെന്ന്‌ ഇരുവരുടെയും അവസ്‌ഥ കണ്ടാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. ആലപ്പുഴ പൂന്തോപ്പ്‌ വാര്‍ഡ്‌ മനുനിവാസില്‍ പി.എസ്‌. ശെല്‍വത്തിന്റെ ഈ കണ്മണികളെ വൈദ്യ ശാസ്‌ത്രം വര്‍ഷങ്ങള്‍ക്കു മുന്‍പേ കൈയൊഴിഞ്ഞു. ദൈവവും ഏതാ ണ്ടു കൈയൊഴിഞ്ഞ മട്ടാണ്‌. കുട്ടികള്‍ക്കു വയ്യാതായതോടെ ഭര്‍ത്താ വും ശെല്‍വത്തെ കൈയൊഴിഞ്ഞു. എന്നാല്‍, കൈയൊഴിയാന്‍ വയ്യാ ത്ത അമ്മയുടെ വിശ്വാസവും പ്രാര്‍ഥനകളും മാത്രമാണ്‌ ഈ കുരുന്നു കളെ കാക്കുന്നത്‌.

എല്‍കെജിയില്‍ പഠിക്കുന്നതു വരെ ശാരീരികമായി വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാധാരണ കുട്ടിയായിരുന്നു മൈഥിലി. അനുജത്തി മ ധുമിതയും അതുപോലെ തന്നെ. മൂന്നര വയസില്‍, പെട്ടെന്നൊരു ദിവ സം മൈഥിലി കിടപ്പിലായി. കൈകാലുകള്‍ മടങ്ങിത്തുടങ്ങി. ശരീരം അനക്കാനാകാതെയായി. കാഴ്‌ച മങ്ങി. കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ മൈഥിലിക്ക്‌ ആധുനിക വൈദ്യശാ സ്‌ത്രത്തിലെ മരുന്നുകളൊന്നും ഫലപ്രദമാകില്ലെന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതി. മൈഥിലി തളര്‍ന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മൂന്നര വയസിലെത്തിയ മധുമിതയും കിടപ്പിലായി.

ചേച്ചിയുടെ അതേ അസുഖം. ഡോക്‌ടര്‍മാര്‍ ഈ അവസ്‌ഥയ്‌ക്കു നല്‍ കിയ പേര്‌ ലിയോകോഡിസ്‌ട്രോഫി എന്നാണ്‌. ഈ അസുഖം കുറേ യെങ്കിലും മാറ്റാന്‍ ചികില്‍സയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്‌ ഇപ്പോള്‍ സിദ്ധവൈദ്യത്തിലാണ്‌ കുട്ടികളുടെ ചികില്‍സ നടത്തുന്നത്‌. കൃത്യമാ യ ഇടവേളകളില്‍ മരുന്നു നല്‍കിയില്ലെങ്കില്‍ ഇരുവര്‍ക്കും അപസ്‌മാ രമുണ്ടാകും. ഈ മരുന്നിനു തന്നെ ആഴ്‌ചയില്‍ 800 രൂപയാണു ചെല വ്‌. കുറഞ്ഞതു 2000 രൂപയെങ്കിലും കുട്ടികളുടെ ചികില്‍സാ ചെലവു മാത്രം ഈ കുടുംബത്തിനു കണ്ടെത്തണം. അതിനു വഴിയില്ലാത്തതി നാല്‍ പലപ്പോഴും ചികില്‍സ മുടങ്ങും.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷപ്ര കാരം ശെല്‍വത്തിനും മക്കള്‍ക്കും പെന്‍ഷന്‍, വീട്‌, സ്‌ഥലം എന്നിവ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ഇവര്‍ക്ക്‌ അര്‍ഹതയുണ്ടെന്നു കലക്‌ടര്‍ അറിയിക്കുകയും ചെയ്‌തതാണ്‌. എന്നാല്‍, ഇതുവരെ ഈ പാവങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടതു നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ തയാറായി ട്ടില്ല. ശെല്‍വം ആലപ്പുഴയിലെ ഒരു വക്കീല്‍ ഓഫിസില്‍ ജോലിക്കു പോയി ലഭിക്കുന്ന വരുമാനവും ജീവനാംശമായി ഭര്‍ത്താവ്‌ നല്‍കുന്ന 2000 രൂപയും മാത്രമാണ്‌ ഈ കുടുംബത്തിന്റെ വരുമാനം.


ഫോണ്‍: 88910 21115.

അക്കൗണ്ട്‌ നമ്പര്‍- 67148668257
പി.എസ്‌. ശെല്‍വം
എസ്‌ബിടി
തോണ്ടന്‍കുളങ്ങര ബ്രാഞ്ച്‌

Ifsc Code : SBTR0000396
ഈ കുരുന്നുകളെ കൈവിടരുതേ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക