മിസ് ലേഖ തരൂര്‍ എന്ന ചിത്രത്തിലൂടെ മീര ജാസ്മിന് വീണ്ടും ശക്തയായി
തിരിച്ചെത്തുന്നു. ഇടക്കാലത്ത് മലയാളത്തില്‍ നിന്നും വിട്ടുനിന്ന നടി മീര
ജാസ്മിന് ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ്
നടത്തിയിരുന്നു.
സംവിധായകന് ഷാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു
ഗെയിം ഷോ അവതാരകയായിട്ടാണ് മീര അഭിനയിക്കുന്നത്. മീരയിലെ അഭിനേത്രിയുടെ റേഞ്ച്
മലയാളം പലവട്ടം കണ്ടതാണ്. ഈ കഴിവിനെ പരമാവധി പുറത്തെടുക്കാന്‍ അവസരം നല്കുന്ന
റോളാണ് ലേഖ തരൂരിന്റേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സ്ക്രിപ്റ്റില്‍
പറഞ്ഞുവച്ചിരിക്കുന്നതിലേറെ മനോഹരമായിട്ടാണ് മീര ലേഖ തരൂരിനെ
അവതരിപ്പിക്കുന്നതെന്നാണ് ചിത്രത്തിന്റെ സെറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
കൊച്ചിയിലും പാലക്കാട്ടുമെല്ലാമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.
മീരയുടെ നായകനായെത്തുന്നത് വിയ്യൂര്‍ സ്വദേശിയായ ബദ്രിനാഥാണ്
ചിത്രത്തില്‍ മീരയുടെ നായകനാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല