Image

മാന്‍ കടത്ത്‌: ഒമാനില്‍ രണ്ടുപേരെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടി

Published on 13 September, 2011
മാന്‍ കടത്ത്‌: ഒമാനില്‍ രണ്ടുപേരെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടി
റാസല്‍ഖൈമ: കരമാര്‍ഗം അഞ്ചു മാനുകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടി. റാസല്‍ഖൈമ - ഒമാന്‍ അതിര്‍ത്തിയായ റാസ്‌ അല്‍ദ്ദാറവഴി വാഹനത്തിലാണു മാനുകളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌. ഒരാഴ്‌ചയ്‌ക്കുള്ളിലാണു രണ്ടുപേരെ അതിര്‍ത്തി കസ്‌റ്റംസ്‌ പിടികൂടിയത്‌.

ഒരു വാഹനത്തില്‍നിന്നു രണ്ടും മറ്റൊരു വാഹനത്തില്‍നിന്നു മൂന്നും മാനുകളെയാണു പിടികൂടിയത്‌. കസ്‌റ്റംസ്‌ അധികൃതരുടെ കണ്ണുവെട്ടിച്ചു കടത്താന്‍ ശ്രമിച്ച വളര്‍ത്തുമാനുകളെ തിരിച്ചറിയാനാകാത്തവിധം പ്രത്യേക തരത്തില്‍ പൊതിഞ്ഞാണു വാഹനത്തില്‍ ഒളിപ്പിച്ചിരുന്നതെന്നു റാസല്‍ഖൈമ കസ്‌റ്റംസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ അല്‍മഹ്‌റസി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക