Image

രഞ്‌ജന്‍ പ്രമോദിന്റെ `റോസ്‌ ഗിറ്റാറിനാല്‍'

Published on 23 February, 2013
രഞ്‌ജന്‍ പ്രമോദിന്റെ `റോസ്‌ ഗിറ്റാറിനാല്‍'
രഞ്‌ജന്‍ പ്രമോദ്‌ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ റോസ്‌ ഗിറ്റാറിനാല്‍. ചിത്രത്തില്‍ മനു, പുതുമുഖം റിച്ചാര്‍ഡ്‌, തമിഴിലെ മരംകൊത്തിപ്പറവൈ ഫെയിം ആത്മീയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജത്‌ മേനോന്‍, ജഗദീഷ്‌, ജോയി മാത്യു, താരാ കല്യാണ്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.

ജോ. അറിയപ്പെടുന്ന ഗിറ്റാറിസ്റ്റാണ്‌. വീട്ടിലെ ഓമനപ്പുത്രന്‍. എന്തിനും സ്വാതന്ത്ര്യം. മനസിനെ തൃപ്‌തിപ്പെടുത്തി ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരന്‍. പക്ഷേ, പറയാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു നീറുന്ന മധുരപ്രണയം ഹൃദയത്തെ തൊട്ടുണര്‍ത്തുന്നുണ്‌ട്‌.

ശ്യാം. നഗരത്തിന്റെ മറ്റൊരു യുവാവ്‌. കോടീശ്വരന്‍. എന്തും കൈവശപ്പെടുത്താന്‍ കഴിവുള്ള ബുദ്ധിയും ശക്തിയുമുള്ള ചെറുപ്പക്കാരന്‍. ഓഫീസില്‍ വര്‍ക്കുചെയ്യുന്ന താര എന്ന കൊച്ചുസുന്ദരി പെണ്‍കുട്ടിയോട്‌ നൂറുശതമാനം ഇഷ്‌ടം. എന്നാല്‍, ആ പെണ്‍കുട്ടിക്ക്‌ ഒരു ആത്മാര്‍ത്ഥസുഹൃത്തുണ്‌ട്‌.

താരയാണെങ്കിലോ ഒരു പാവം പെണ്‍കുട്ടി. ആത്മവിശ്വാസം തീരെയില്ല. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെങ്കില്‍ പരസഹായം അത്യാവശ്യം. എന്നിട്ടും ഒരിക്കലും എത്തില്ലായെന്നു കരുതിയ ഒരിടത്തു താരജീവിതം തേടി എത്തിയപ്പോള്‍ സംജാതമായ അത്ഭുതം. അവള്‍ അപ്പാടെ മാറുന്നു. പപ്പുവാണ്‌ കാമറാമാന്‍. പ്രൊഡ. കണ്‍ട്രോളര്‍- മനോജ്‌ കാരത്തൂര്‍, വിതരണം- വര്‍ണചിത്ര റിലീസ്‌. -എ.എസ്‌. ദിനേശ്‌.
രഞ്‌ജന്‍ പ്രമോദിന്റെ `റോസ്‌ ഗിറ്റാറിനാല്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക