Image

ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസിന്റെ പിതാവ് നിര്യാതനായി

Published on 13 September, 2011
ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസിന്റെ പിതാവ് നിര്യാതനായി
ഡാലസ് : ക്‌നാനായ അതിഭദ്രാസനത്തിന്റെ യൂറോപ് - അമേരിക്ക - കാനഡ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസിന്റെ പിതാവ് പയ്യന്നൂര്‍ തോട്ടത്തില്‍ ഉതുപ്പാന്‍ (കുഞ്ഞൂഞ്ഞ് - 72) നിര്യാതനായി.

മലബാറിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനായിരുന്നു. നിരവധി വര്‍ഷം ക്‌നാനായ അസോസിയേഷന്‍ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂര്‍ യൂണിറ്റ് സെക്രട്ടറി, വൈഎംസിഎയുടെ മലബാര്‍ മേഖലയുടെ ആരംഭസംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
 
മഴുക്കീര്‍ കുറ്റിക്കാട്ടില്‍ കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ..

വാര്‍ത്ത അയച്ചത്: ബിനോയി സെബാസ്റ്റിയന്‍
ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസിന്റെ പിതാവ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക