Image

മാലിനിയുടെ കഥാസമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു

Published on 18 February, 2013
മാലിനിയുടെ കഥാസമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: പ്രശസ്‌ത സാഹിത്യകാരി മാലിനി (നിര്‍മ്മല)യുടെ `പാപനാശിനിയുടെ തീരത്ത്‌ പ്രാര്‍ത്ഥനയോടെ' എന്ന കഥാസമാഹാരം ന്യൂയോര്‍ക്കില്‍ സര്‍ഗ്ഗവേദിയുടെ സാഹിത്യ സംവാദത്തില്‍ പ്രകാശനം ചെയ്‌തു.

ഡോ. സാറാ ഈശോ  സര്‍ഗ്ഗവേദി പ്രസിഡന്റ്‌ മനോഹര്‍ തോമസിന്‌ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
 

മാറുന്ന മനുഷ്യബന്ധങ്ങളുടെ ഈ കാലത്ത്‌ തിരസ്‌കരിക്കപ്പെടുന്ന മനുഷ്യനെ കുറിച്ചാണ്‌ മാലിനി കഥ പറയുന്നതെന്ന്‌ കെ.കെ. ജോണ്‍സണ്‍ പറഞ്ഞു.

അതിശക്തമായ വ്യത്യസ്‌ത വിഷയങ്ങളെ തേടിപ്പിടിക്കുന്ന കഥാകാരിയാണ്‌ മാലിനിയെന്ന്‌ ഡോ. ജോയി കുഞ്ഞാപ്പു പറഞ്ഞു. പുസ്‌തകത്തിന്റെ ആദ്യ വില്‍പ്പന പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം നിര്‍വഹിച്ചു.

മനോഹര്‍ തോമസ്‌, ഡോ. കുഞ്ഞാപ്പു, പ്രൊഫ. MT ആന്റണി, കെ.കെ. ജോണ്‍സണ്‍, ജേക്കബ്‌ തോമസ്‌, പീറ്റര്‍ നീണ്ടൂര്‍, റീനി മമ്പലം, മാമ്മന്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മാലിനിയുടെ ഈ പുസ്‌തകത്തിലെ കഥകള്‍ ജനനി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ അഭിമാനിക്കുന്നതായി
ഡോ. സാറാ ഈശോ  പറഞ്ഞു. ജനനി പത്രാധാപര്‍ ജെ. മാത്യൂസിന്റെ സഹോദരിയാണ്‌ മാലിനി എന്ന നിര്‍മ്മല.
മാലിനിയുടെ കഥാസമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തുമാലിനിയുടെ കഥാസമാഹാരം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക