Image

ഇന്ന് (കവിത) - എം. കെ. ഖരീം

Published on 20 February, 2013
ഇന്ന് (കവിത) - എം. കെ. ഖരീം

നിരത്തില്‍ വരണ്ടുണങ്ങിയ ചാണകത്തില്‍
ഉത്തരാധുനീകത ദര്‍ശിച്ചുകൊണ്ട്...
അതില്‍ പുതുകാല പ്രണയം തിരഞ്ഞുകൊണ്ട്‌ ...

നിന്റെ സൈക്കഡലിക് സ്വപ്നവും
ആക്റ്റിവിസവും
രസപ്പെടുമോയെന്ന്...
തേനും മുതിരയും പോലെയോ...

കൂലിയെഴുത്തിന്റെയും
കൂലിപ്രസംഗത്തിന്റെയും മുറിയില്‍
സംസ്കാരം ഇടിഞ്ഞുവീഴുന്നത്

നിന്റെ ക്യാമറ നേരില്‍ കറുത്ത തുണിയിട്ട്
നുണയിലേക്ക്
വെറുക്കപ്പെടേണ്ടവര്‍ വാഴ്ത്തപ്പെടുന്നു

അവര്‍,
സ്ത്രീയെന്നോ പുരുഷനോയെന്നില്ലാതെ
മല ദ്വാരത്തിലൂടെ ഭക്ഷിച്ച്
വായിലൂടെ പുറംതള്ളുന്നു..

ഇന്ന് (കവിത) - എം. കെ. ഖരീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക