Image

മറ്റൊരു പ്രതീക്ഷ (കവിത) മാത്യു മൂലേച്ചേരില്‍

Published on 20 February, 2013
മറ്റൊരു പ്രതീക്ഷ (കവിത) മാത്യു മൂലേച്ചേരില്‍

പല നിറങ്ങള്‍
കൈവഴികളായിച്ചേര്‍ന്ന്
ഒഴുകിയിരുന്ന
ഈ വന്‍പുഴയിന്നു മുറിഞ്ഞു
ഒഴുക്കും നിലച്ചു

നിറങ്ങളെല്ലാം കലങ്ങിക്കൂടി
ഇതേതു വര്‍ണ്ണമ്മെന്നു
തിരിച്ചറിയാന്‍ കഴിയാതെ
ആഴങ്ങളും നീളവും വ്യാപ്തിയും
ചുരുട്ടിക്കൂട്ടി
ഈ ഒരു കുഴിക്കുള്ളില്‍
കൊടുംവിഷ തടാകമായി
രൂപാന്തരിച്ചിന്നു....

ജലവും നിറവും
ചീഞ്ഞളിഞ്ഞിന്നു
പുഴുക്കള്‍ ഞുളക്കുന്നു
ദുര്‍ഗ്ഗന്ധം വമിക്കുന്നു

അരികെയുള്ളവര്‍ മൂക്കുപൊത്തുന്നു
അകലെയുള്ളവര്‍ ഏഷണി പറയുന്നു

വീണ്ടുമൊരു വര്‍ഷം
കടന്നുവരുമോ?
കുഴികള്‍ നിറച്ചു
ദേശങ്ങള്‍ ചുറ്റി

വീണ്ടുമൊരു പരന്നൊഴുക്കലിനു...
അടുത്ത വേനലിനു മുറിക്കുവാന്‍/.

മറ്റൊരു പ്രതീക്ഷ (കവിത) മാത്യു മൂലേച്ചേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക