Image

ആര്‍ദ്ര മീനാക്ഷിയുടെ അതുല്യ ഭരതനാട്യ അരങ്ങേറ്റം

പി.പി.ചെറിയാന്‍ Published on 13 September, 2011
ആര്‍ദ്ര മീനാക്ഷിയുടെ അതുല്യ ഭരതനാട്യ അരങ്ങേറ്റം
ഡാളസ്സ് : ഡാളസ്സിലെ, ലൂയിസ്സ് വില്‍ ഗ്രാന്‍ഡ് തീയേറ്ററില്‍ പക്കമേളക്കാരുടെ അകമ്പടിയോടെ ആര്‍ദ്ര മീനാക്ഷിയുടെ ഭരതനാട്യ അരങ്ങേറ്റം ആഗസ്റ്റ് 27ന് നടത്തപ്പെട്ടു. ഈ കലാവിരുന്നാസ്വദിക്കുവാന്‍ കുടുംബാഗങ്ങളും സുഹൃത്തുക്കളുമടക്കം വലിയ ഒരു സദസ്സ് എത്തിയിരുന്നു.

ആര്‍ദ്രയുടെ മുത്തച്ഛന്‍ ശ്രീ തൃശൂര്‍ വി.രാധാകൃഷ്ണന്‍ നടത്തിയ പൂജയോടു കൂടി അരങ്ങേറ്റത്തിനു തുടക്കമായി. നര്‍ത്തന സെന്റര്‍ ഫോര്‍ പെര്‍ഫോമിംങ്ങ് ആര്‍ട്‌സ് ഡയറക്ടറും മാതാവുമായ ശ്രീമതി സരസ്വതി രാധാകൃഷനാണ് ആര്‍ദ്രയുടെ ഗു
രു. രണ്ടരമണിക്കൂര്‍ നീണ്ട നിന്ന, പുഷ്പാജ്ഞലിയില്‍ തുടങ്ങി തില്ലാനയില്‍ അവസാനിച്ച നൃത്ത നൃത്ത്യ വിരുന്ന് ആര്‍ദ്രയുടെ അതുല്യ പ്രതിഭയുടെ പ്രതിഫലനമായിരുന്നു. “മാനവി പെയ്‌കോന രാധ“ എന്ന വര്‍ണ്ണവും, ആണ്ടാളുടെ വിവാഹസ്വപനത്തിലെ കൃഷ്ണ വധുവിന്റെ നാട്യ നടനവും കാണികളുടെ പ്രശംസ പിടിച്ചു പറ്റി. പ്രഹ്‌ളാദ ചരിത്രം, വാമനാവതാരം എന്നീ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ദശാവതാരം മുഴുവനും അഭിനയത്തിലൂടെ ആര്‍ദ്ര അവതരിപ്പിച്ചു.

ദീര്‍ഘ പരിശീലനം കൊണ്ട് സിദ്ധിച്ച തന്മയത്വത്തോട്, ഡോ.ബാലമുരളീകൃഷ ചിട്ടപെടുത്തിയ “കഥന കുരുഫലം”തില്ലാന ആനന്ദത്തോട് ആര്‍ദ്ര അവതരിപ്പിച്ചതോടെ അരങ്ങേറ്റത്തിന് അവസാനമായി.

ഡാളസ്സിലെ മൃദംഗ വിദ്വാന്‍ ശ്രീ.പൂവാലൂര്‍ ശ്രീജി, ചെന്നൈയിലെ ഗായിക കുമാരി ശാന്തള സുബ്രഹ്മണ്യം, ബാംഗ്ലൂരിലെ വയലിന്‍ ഗുരു ശ്രീ.ടി.എസ്.കൃഷ്ണമൂര്‍ത്തി, ഡാളസ്സിലെ ഫ്‌ളൂട്ട് ആര്‍ട്ടിസ്റ്റ് ശ്രീ.സുന്ദര്‍ രാജന്‍ , പത്മനാഭന്‍ , മാതാവും ഗുരുവുമായ നട്ടുവാഗം ശ്രീമതി സരസ്വതി രാധാകൃഷ്ണന്‍ എന്നിവരുടെ അനുഗ്രഹ ആശിസ്സുകളോട് കൂടിയ അകമ്പടി അരങ്ങേറ്റത്തിന്റെ ആകര്‍ഷണീയത പതിന്മടങ്ങാക്കി.

ശ്രീ.വെങ്കട്ട് രാധാകൃഷ്ണന്റെയും ശ്രീമതി സരസ്വതി രാധാകൃഷ്ണന്റെയും പുത്രിയായ ആര്‍ദ്ര, സഹോദരന്‍ അഭിരാമിനോടൊപ്പം ഫ്‌ളവര്‍ മൗണ്ടില്‍ താമസിക്കുന്നു. പഠനത്തിലും കര്‍ണ്ണാട്ടിക്ക് സംഗീതത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നതിനോടൊപ്പം, വാഴ്‌സിറ്റി ടെന്നീസ് പ്ലെയര്‍ എന്ന നിലയില്‍ കായിക രംഗത്തും ആര്‍ദ്ര സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്നു.
ആര്‍ദ്ര മീനാക്ഷിയുടെ അതുല്യ ഭരതനാട്യ അരങ്ങേറ്റം
ആര്‍ദ്ര മീനാക്ഷിയുടെ അതുല്യ ഭരതനാട്യ അരങ്ങേറ്റം
ആര്‍ദ്ര മീനാക്ഷിയുടെ അതുല്യ ഭരതനാട്യ അരങ്ങേറ്റം
ആര്‍ദ്ര മീനാക്ഷിയുടെ അതുല്യ ഭരതനാട്യ അരങ്ങേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക