Image

കഹാനിയുടെ തമിഴ്‌ റീമേക്കില്‍ നയന്‍താര നായിക

Published on 20 February, 2013
കഹാനിയുടെ തമിഴ്‌ റീമേക്കില്‍ നയന്‍താര നായിക
കഹാനിയെന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കില്‍ നയന്‍താര നായികയാകുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ഒരു സ്‌ത്രീയുടെ തനിച്ചുള്ള പോരാട്ടത്തിന്റെ കഥയാണ്‌ കഹാനി. തെലുങ്കു ചിത്രമായ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുളിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുലയാണ്‌ കഹാനി ഒരേസമയം തെലുങ്കിലും തമിഴിലും എടുക്കുന്നത്‌.

2012ല്‍ പുറത്തിറങ്ങിയ കഹാനിയിലെ അഭിനയത്തിന്‌ വിദ്യ ബാലന്‌ ഫിലിംഫേര്‍ അവാര്‍ഡ്‌ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഗര്‍ഭിണിയായ യുവതി തന്റെ കാണാതായ ഭര്‍ത്താവിനെ തേടിയിറങ്ങുന്ന അത്യന്തം സസ്‌പെന്‍സ്‌ നിറഞ്ഞ ചിത്രമാണ്‌ കഹാനി. ആദ്യം ശേഖര്‍ കമ്മുല ചിത്രത്തില്‍ നായികയാക്കാന്‍ ഉദ്ദേശിച്ചത്‌ അനുഷ്‌കയെ ആയിരുന്നുവത്രേ, എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ നയന്‍താരയാണ്‌ വിദ്യചെയ്‌ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ്‌. കഹാനിയുടെ അതേ പകര്‍പ്പാവില്ല റീമേക്ക്‌ എന്നാണ്‌ ശേഖര്‍ പറയുന്നത്‌. തെലുങ്ക്‌, തമിഴ്‌ പ്രേക്ഷകര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലായിരിക്കും മാറ്റങ്ങള്‍ വരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഹാനിയുടെ തമിഴ്‌ റീമേക്കില്‍ നയന്‍താര നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക