Image

മിലന്‍ വാര്‍ഷികാഘോഷവും ചലച്ചിത്രഗാന സന്ധ്യയും ഒക്‌ടോബര്‍ ഒന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 September, 2011
മിലന്‍ വാര്‍ഷികാഘോഷവും ചലച്ചിത്രഗാന സന്ധ്യയും ഒക്‌ടോബര്‍ ഒന്നിന്‌
ഡിട്രോയിറ്റ്‌: മിഷിഗണ്‍ മലയാളി ലിറ്ററി അസോസിയേഷന്റെ വാര്‍ഷാകാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ പ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായ ഡോ. എം.വി. പിള്ള `ആനുകാലിക മലയാള സാഹിത്യം ഒരാസ്വാദകന്റെ ദൃഷ്‌ടിയില്‍' എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുന്നു.

ഒക്‌ടോബര്‍ ഒന്നാംതീയതി വൈകുന്നേരം 6 മണിക്ക്‌ ഡിട്രോയിറ്റ്‌ ഫെര്‍ഡയില്‍ സെന്റ്‌ ജയിംസ്‌ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ പ്രശസ്‌ത സാഹിത്യകാരന്‍ ഗിരീഷ്‌ നായരുടെ ചിത്രപ്രദര്‍ശനത്തോടെ ആരംഭിക്കുന്നു. സാഹിത്യസമ്മേളനത്തിന്റെ സമാപനംകുറിച്ചുകൊണ്ട്‌ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക്‌ സ്‌മരണാഞ്‌ജലി അര്‍പ്പിക്കുന്ന ചലച്ചിത്രഗാന സന്ധ്യ അവതരിപ്പിക്കുന്നു. വിവിധ സംഗീത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ മെട്രോ ഡിട്രോയിറ്റിലെ പ്രശസ്‌ത ഗായകര്‍ പങ്കെടുക്കുന്ന സംഗീത പരിപാടിയില്‍ മലയാള ചലച്ചിത്ര ഗാനശാഖയിലെ സാഹിത്യമൂല്യമുള്ള അനശ്വര ഗാനങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എല്ലാ മലയാള കലാസാഹിത്യാസ്വാദകരുടേയും സാന്നിധ്യം മിലന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുരേന്ദ്രന്‍ നായര്‍ (പ്രസിഡന്റ്‌) 248 837 9897, ജയിംസ്‌ ചാക്കോ (സെക്രട്ടറി) 586 996 1137, തോമസ്‌ കര്‍ത്തനാള്‍ (വൈ. പ്രസിഡന്റ്‌) 586 747 7801, ജയിംസ്‌ കുരീക്കാട്ടില്‍ (ജോ. സെക്രട്ടറി) 248 837 0402, പുരുഷോത്തമന്‍ നായര്‍ (ട്രഷറര്‍) 248 719 5994, രാജേഷ്‌ നായര്‍ (കോര്‍ഡിനേറ്റര്‍) 248 346 5135.
മിലന്‍ വാര്‍ഷികാഘോഷവും ചലച്ചിത്രഗാന സന്ധ്യയും ഒക്‌ടോബര്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക