Image

കിളിരൂര്‍ പീഡനക്കേസ്‌: വിചാരണ ഇന്ന്‌ ആരംഭിക്കും

Published on 13 September, 2011
കിളിരൂര്‍ പീഡനക്കേസ്‌: വിചാരണ ഇന്ന്‌ ആരംഭിക്കും
കൊച്ചി: ഏറെ കോളിളക്കം സൃഷ്‌ടിച്ച കിളിരൂര്‍ പീഡനക്കേസിന്റെ വിചാരണ ഇന്ന്‌ ആരംഭിക്കുന്നു. എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ്‌ വിചാരണ ആരംഭിക്കുന്നത്‌. കേസിലെ മുഖ്യപ്രതി കോട്ടയം മല്ലപ്പള്ളി കല്ലുപാറ കുന്തല വീട്ടില്‍ ലതാ നായര്‍ അടക്കം എട്ടുപ്രതികളെ പ്രത്യേക കോടതി ജഡ്‌ജി ജോസ്‌ തോമസാണു വിചാരണ നടത്തുന്നത്‌. ടിവി സീരിയലുകളിലും ആല്‍ബത്തിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു വാഗ്‌ദാനം നല്‍കി 2003 ഓഗസ്‌റ്റിലാണു കോട്ടയം കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ലതാ നായര്‍ വിവിധ ഇടങ്ങളിലെത്തിച്ച്‌ പലര്‍ക്കായി കാഴ്‌ചവച്ചെന്നാണ്‌ കേസ്‌.

കഴിഞ്ഞ ജൂലൈ 19-ന്‌ കോടതി പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്നാണ്‌ ഇന്നു സാക്ഷി വിസ്‌താരം തുടങ്ങാന്‍ കോടതി തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക