Image

പ്രൈമറി ഇന്ന്‌; ആനി പോളിന്‌ സാധ്യത

Published on 13 September, 2011
പ്രൈമറി ഇന്ന്‌; ആനി പോളിന്‌ സാധ്യത
ന്യൂയോര്‍ക്ക്‌: സ്റ്റേറ്റിലെ ഡെമോക്രാറ്റിക്‌ പ്രൈമറി ഇന്ന്‌ അരങ്ങേറുന്നു. പതിവുപോലെ ഇന്ത്യന്‍ സാന്നിധ്യം പ്രൈമറിയില്‍ കുറവുതന്നെ.

റോക്‌ലാന്റ്‌ കൗണ്ടി ലജിസ്ലേറ്ററായി പതിനാലാം ഡിസ്‌ട്രിക്‌ടില്‍ നിന്ന്‌ മത്സരിക്കുന്ന ആനി പോള്‍ ആണ്‌ സ്ഥാനാര്‍ത്ഥികളിലെ പ്രമുഖ. സ്‌പ്രിംഗ്‌വാലിയുടെ ചില ഭാഗങ്ങള്‍കൂടി ഉള്‍പ്പെടന്ന മണ്‌ഡലത്തില്‍ ആനി പോളിന്‌ വിജയസാധ്യത ഏറെയാണ്‌.

ഇന്നത്തെ പ്രൈമറിയില്‍ വിജയിക്കുന്നപക്ഷം നവംബറില്‍ വിജയിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഡമോക്രാറ്റുകള്‍ക്ക്‌ വലിയ ഭൂരിപക്ഷമുള്ള ഡിസ്‌ട്രിക്‌ടാണ്‌. രണ്ടുവര്‍ഷം മുമ്പ്‌ ക്ലാര്‍ക്‌സ്‌ ടൗണ്‍ കൗണ്‍സിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 7000-ത്തില്‍പരം വോട്ട്‌ നേടിയ ആനി പോള്‍ ഏതാനും വോട്ടുകള്‍ക്കാണ്‌ പരാജയപ്പെട്ടത്‌.

ക്ലാര്‍ക്‌സ്‌ ടൗണ്‍സ്‌ കൗണ്‍സിലിലേക്ക്‌ മലയാളിയായ ഷിബു ഏബ്രഹാം ഇത്തവണ സ്ഥാനാര്‍ത്ഥിയാണ്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്‍ഡോഴ്‌സ്‌ ചെയ്യുന്നതിനാല്‍ പ്രൈമറിയില്‍ എതിരില്ല.
പ്രൈമറി ഇന്ന്‌; ആനി പോളിന്‌ സാധ്യത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക