Image

പ്രസിഡന്റ്: ബോബി ജിന്‍ഡാല്‍ റിക്ക് പെറിയെ തുണക്കുന്നു

Published on 12 September, 2011
പ്രസിഡന്റ്: ബോബി ജിന്‍ഡാല്‍ റിക്ക് പെറിയെ തുണക്കുന്നു

പ്രസിഡന്റ് സ്ഥാനത്തേക്കു ടെക്സ്സസ് ഗവര്‍ണ്ണര്‍ റിക്ക് പെറിയെ, ലൂയിസിയാന ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡല്‍ എന്‍ഡോഴ്‌സ് ചെയ്തു.
ടീ പാര്‍ടിയെ അനുകൂലിക്കുന്ന കടുത്ത റിപ്പബ്ലിക്കന്‍ വലതുപക്ഷക്കാരാണു ഇരുവരും. ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണറായ ജിന്‍ഡാല്‍ ആണു പെറിക്കു തുണയുമായി എത്തുന്ന ആദ്യ ഗവര്‍ണര്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ജിന്‍ഡാലിന്റെ പേരു നേരത്തെ ഉയര്‍ന്നിരുന്നു. എന്‍ഡോഴ്‌സ്മന്റും വൈസ് പ്രസിഡന്റു സ്ഥാനവും തമ്മില്‍ ബന്ധമുണ്ടോ എന്നു പറയാറായിട്ടില്ല.
അതേ സമയം സോഷ്യല്‍ സെക്യുരിറ്റി ഒരു തട്ടിപ്പു പ്രസ്ഥാനമാണെന്നു പെറി പറഞ്ഞതു കടുത്ത എതിര്‍പ്പു വിളിച്ചു വരുത്തി. ഇറ്റു കൊണ്ടു ജീവിക്കുന്ന പ്രായമുള്ളവരാണു എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
പെറിയുടെ നിലപാടിനെ മറ്റു സ്ഥാനാര്‍ത്ഥികളായ മിറ്റ് റോമ്‌നി, മിഷല്‍ ബാക്മാന്‍ എന്നിവര്‍ ശക്തിപൂര്‍വ്വം എതിര്‍ത്തു.

 

Louisiana Gov. Bobby Jindal is backing Rick Perry for president, a major endorsement for the Texas governor as the campaign for the Republican nomination enters the crucial fall stretch of the primary calendar, a source tells CNN.

Jindal is on his way to Florida and will be Perry's guest at Monday night's "Tea Party Republican Debate" broadcast on CNN from Tampa, the source said. Jindal is expected to formally make the announcement prior to the debate.


പ്രസിഡന്റ്: ബോബി ജിന്‍ഡാല്‍ റിക്ക് പെറിയെ തുണക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക