Image

ജോമോന്‍ ഓസ്‌ട്രേലിയയിലെ ആദ്യ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റ്

Published on 18 February, 2013
ജോമോന്‍ ഓസ്‌ട്രേലിയയിലെ ആദ്യ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആദ്യത്തെ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റ് ബഹുമതിക്ക് ഓസ്റ്റിന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി ജോമോന്‍ ജോസഫ് അര്‍ഹനായി. പാരമ്പര്യമായി ഗ്യാസ്‌ട്രോ എന്‍ഡോളജിസ്റ്റര്‍മാര്‍ മാത്രം ചെയ്തിരുന്ന ഒരു പരിശോധനയായിരുന്നു ഇത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ജോമോന്‍ നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഈ പ്രശസ്തിക്ക് അര്‍ഹനാക്കിയത്. ഇതുമൂലം രോഗികളെ പരിശോധിക്കുന്നതിനും അഡ്രസ് ചെയ്യുന്നതിനുമുള്ള അവസരം ലഭിക്കും.

കുടലിലും മലാശയത്തിലും ഉണ്ടാകുന്ന കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള നൂതനമായ ഒരു കണ്ടുപിടിത്തമാണ് എന്‍ഡോസ്‌കോപ്പി. നഴ്‌സുമാര്‍ക്ക് ഈ അവസരം ലഭിക്കുന്നതോടെ രോഗം കണെ്ടത്തി മുന്‍കൂട്ടി ചികിത്സിക്കുന്നതിനും അതുവഴി രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കുമെന്ന് ഓസ്റ്റിന്‍ ഹോസ്പിറ്റല്‍ എന്‍ഡോസ്‌കോപ്പി വിഭാഗം ഡയറക്ടര്‍ ഡോ. റീസ് വോണ്‍ അഭിപ്രായപ്പെട്ടു.

ബാംഗളൂരിലെ ക്രീസാ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ജോമോന്‍ വിവിധ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ അതിരമ്പുഴ കൊങ്ങിണിയില്‍ ജോസഫിന്റെ മകനായ ജോമോന്‍ 2008 ലാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഭാര്യ പ്രീതി. മക്കള്‍: അഡോണിയ, അഥീന.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

ജോമോന്‍ ഓസ്‌ട്രേലിയയിലെ ആദ്യ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക