Image

അനധികൃത സ്വത്തുസമ്പാദന കേസ്‌: ജയലളിത ഒക്‌ടോ. 20-ന്‌ ഹാജരാകണം

Published on 12 September, 2011
അനധികൃത സ്വത്തുസമ്പാദന കേസ്‌: ജയലളിത ഒക്‌ടോ. 20-ന്‌ ഹാജരാകണം
ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദന കേസില്‍ കര്‍ണാടകയിലെ വിചാരണ കോടതിക്ക്‌ മുമ്പാകെ ഒക്ടോബര്‍ 20ന്‌ ഹാജരാകാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു.

തന്റെ സുരക്ഷ പരിഗണിച്ച്‌ പ്രത്യേക കോടതി വിചാരണക്കായി ഒരുക്കണമെന്ന ജയലളിതയുടെ അപേക്ഷ പരിഗണിക്കാന്‍ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക്‌ വര്‍മയും അടങ്ങുന്ന ബെഞ്ച്‌ കര്‍ണാടകയിലെ വിചാരണ കോടതിയോട്‌ നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക