Image

ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ സെപ്‌റ്റംബര്‍ 17-ന്‌ കശ്ശീശ സ്ഥാനം നല്‍കുന്നു

ബിജു ചെറിയാന്‍ Published on 12 September, 2011
ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ സെപ്‌റ്റംബര്‍ 17-ന്‌ കശ്ശീശ സ്ഥാനം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ ദി ബാപ്‌റ്റിസ്റ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവലയാംഗം റവ. ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത കശ്ശീശ പട്ടം നല്‍കുന്നു. ശനിയാഴ്‌ച രാവിലെ 8.45-ന്‌ ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പട്ടംകൊട ശുശ്രൂഷകള്‍ക്ക്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്‌-കോട്ടയം കിഴക്കേതില്‍ കുടുംബാംഗമായ ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്റെ മാതൃഇടവക വള്ളിക്കോട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലാണ്‌. ഇന്ത്യയിലും അമേരിക്കയിലുമുള്ള വിവിധ സെമിനാരികളില്‍ നിന്നും വേദശാസ്‌ത്രത്തില്‍ ബിരുദങ്ങള്‍ സമ്പാദിച്ചിട്ടുള്ള അദ്ദേഹം ഉപരിപഠനാര്‍ത്ഥമാണ്‌ അമേരിക്കയിലെത്തിയത്‌. യോങ്കേഴ്‌സിലെ സെന്റ്‌ ജോസഫ്‌ സെമിനാരിയില്‍ ഇപ്പോള്‍ പുതിയ നിയമം ഐശ്ചികവിഷയമായെടുത്ത്‌ ഉപരിപഠനം നടത്തുന്നു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ പബ്ലിക്‌ ഹൗസിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോഗ്രാം മാനേജരായി സേവനം അനുഷ്‌ഠിക്കുന്നു. പള്ളം വയലില്‍ കുടുംബാംഗമായ ജെസി വര്‍ഗീസാണ്‌ സഹധര്‍മ്മിണി. കോളജ്‌ വിദ്യാര്‍ത്ഥികളായ യൂജിന്‍, ഈവാ എന്നിവരോടൊപ്പം അപ്‌സ്റ്റേറ്റില്‍ താമസിക്കുന്ന ശെമ്മാശന്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, മികച്ച സംഘാടകനുമാണ്‌.

യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ദി ബാപ്‌റ്റിസ്റ്റ്‌ ദേവാലയത്തിലെ വൈദീകശ്രേഷ്‌ഠര്‍ വെരി റവ. ഈപ്പന്‍ ഈഴേമാലില്‍ കോര്‍എപ്പിസ്‌കോപ്പ, വെരി റവ. ഐസക്‌ പൈലി കോര്‍എപ്പിസ്‌കോപ്പ, ബാബു തുമ്പയില്‍ (സെക്രട്ടറി), ജോയി ഇട്ടന്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി പട്ടംകൊട ശുശ്രൂഷയുടെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. വിലാസം: Ausberry Methodist Church, 167 Scarsoale Rd, Tuckahoe, NY 10707.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡീക്കന്‍ ജോസഫ്‌ വര്‍ഗീസ്‌ (845 592 0987), ബാബു തുമ്പയില്‍ (917 456 6359), ജോയി ഇട്ടന്‍ (914 564 1702).
ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ സെപ്‌റ്റംബര്‍ 17-ന്‌ കശ്ശീശ സ്ഥാനം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക