Image

തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ഹൃദയമിടിപ്പു വ്യതിയാന ചികില്‍സ ആരംഭിച്ചു

Published on 17 February, 2013
തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ഹൃദയമിടിപ്പു വ്യതിയാന ചികില്‍സ ആരംഭിച്ചു
തൊടുപുഴ: ഹൃദ്രോഗ ചികില്‍സാരംഗത്ത് കഴിഞ്ഞ ഒന്നര ദശാബ്ദത്തെ അനുഭവസമ്പത്തുള്ള തൊടുപുഴ സെന്റ്‌മേരീസ് ആശുപത്രിയില്‍ ഹൃദയമിടിപ്പു വ്യതിയാന ചികില്‍സ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചതായി കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.മാത്യു എബ്രാഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്രമവിരുദ്ധവും ശീഘ്രവുമായ ഹൃദയമിടിപ്പുള്ള രോഗികള്‍ക്കു ബോധക്ഷയമുണ്ടാവുകയും തുടര്‍ന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യാം. ഇത്തരം രോഗിക്കു ഉടനടി ചികില്‍സ ലഭ്യമാക്കാതെ വന്നാല്‍ ജീവഹാനി സംഭവിക്കാം. ഇതു അതിവേഗം കണ്ടുപിടിച്ച് ശാശ്വത രോഗശമനത്തിന് ഇലക്ട്രോ ഫിസിയോളജി സ്റ്റഡി ചെയ്തശേഷം റോഡിയോ ഫ്രീക്വന്‍സി അബലേഷന്‍ ചികില്‍സ നടത്താനാകും.

ഈ ചികില്‍സ സംവിധാനം നിരവധി രോഗികള്‍ക്കു സഹായകമാ കും. ഈ ചികില്‍സയ്ക്കു നേതൃത്വം നല്‍കുന്നത് എട്ടുവര്‍ഷം അമൃത ആശുപത്രിയില്‍ പ്രഫസറായിരുന്ന സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.രാംദാസ് നായക് ആണ്. ജില്ലയിലെ ആദ്യത്തെ എംആര്‍ഐ കോംപാറ്റബിള്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ 74-കാരിയായ സ്ത്രീക്കു ആശുപത്രിയില്‍ നടത്തിയതായും അധികൃതര്‍ പറഞ്ഞു. അത്യാധുനിക പേസ് മേക്കറുകള്‍ ഉപയോഗിച്ചാല്‍ എംആര്‍ഐ പരിശോധന നടത്തുവാനും കഴിയും. രോഗിയുടെ ഹൃദയത്തിനോ ഉപകരണത്തിനോ തകരാര്‍ സംഭവിക്കുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതുമൂലം അനേകം രോഗികള്‍ക്കു പേസ്‌മേക്കര്‍ സംവിധാനം വഴി ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 

ചുരുങ്ങിയ കാലയളവിനുള്ളില്‍ 400 ഓളംപേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഇഎസ്‌ഐ, കാരുണ്യ, ബിഎസ്എന്‍എല്‍ സൗജന്യ ചികില്‍സയും റീ-ഇംപേഴ്‌സ്‌മെന്റ് സൗകര്യവുമുള്ള ഇവിടെ ഡോ.മാത്യു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള കാര്‍ഡി യോളജി വിഭാഗത്തില്‍ അമൃത ആശുപത്രിയിലെ മുന്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി പ്രഫസര്‍ ഡോ.രാംദാസ് നായക്, എറണാകുളം ലിസി ആശുപത്രിയിലെ മുന്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ടോണി തോമസ് വെള്ളരിങ്ങാട്ട്, ക്ലിനിക്കല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.നിതിന്‍ പരീത് എന്നിവരുടെ സേവനം എല്ലാദിവസവും 24 മണിക്കൂറും ലഭ്യമാണ്. പത്രസമ്മേളനത്തില്‍ ഡോ.രാംദാസ് നായക്, ഡോ.ടോണി തോമസ് വെള്ളരിങ്ങാട്ട്, ഡോ.നിതിന്‍ പരീദ് എന്നിവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക