Image

മന്ത്രി കെ എം മാണി പാരിസില്‍ മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു

Published on 12 September, 2011
മന്ത്രി കെ എം മാണി പാരിസില്‍ മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു
പാരിസ്‌ : ഫ്രാന്‍സിലെ ടാക്‌സ്‌ സിസ്‌റ്റം നടപ്പാക്കുന്ന രീതി പഠിക്കാന്‍ തലസ്‌ഥാനമായ പാരിസില്‍ എത്തിയ കേരള ധനമന്ത്രി കെ എം മാണിക്ക്‌ മലയാളികള്‍ സ്വീകരണം നല്‍കി. ഓണദിനത്തില്‍ മലയാളികളോടൊപ്പം ഓണസ്‌മൃതികള്‍ പങ്കിടുന്നതിനും ഓണസദ്യ കഴിക്കുന്നതിനും മന്ത്രി സമയം ചെലവഴിച്ചു.

കേരളത്തില്‍ പുതുതായി കൊണ്ടുവരുന്ന ടാക്‌സ്‌ സിസ്‌റ്റം സംബന്ധിച്ച്‌ ഫ്രഞ്ച്‌ ധനകാര്യ മന്ത്രിയുമായി കെ എം മാണി, സംസ്ഥാന ധനകാര്യ വകുപ്പ്‌ സെക്രട്ടറി വി.പി. ജോയ്‌ എന്നിവര്‍ ചര്‍ച്ച നടത്തി.

പാരിസിലെ ഡിസ്‌നി ഹോട്ടലില്‍ നടന്ന ഓണം സ്‌മൃതിയില്‍ മുന്‍കാല ഓണ ഓര്‍മകള്‍ മന്ത്രി പങ്കുവെച്ചു. കേരളത്തില്‍ പുതിയ ട്രിപ്പിള്‍ ഐ ടി കൊണ്ടുവരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതു ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കും.

1978-ല്‍ പാരിസില്‍ വന്നിട്ടുള്ള കെ എം മാണി, മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും എത്തിയിരിക്കുന്നത്‌. അന്നത്തേക്കാള്‍ ഒരുപാട്‌ മാറ്റങ്ങള്‍ പാരിസിന്‌ വന്നിട്ടുള്ളതായി അദ്ദേഹം പറഞ്ഞു

പാരീസിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളായ സദന്‍ എടക്കാട്ട്‌, ഈനാശു തലക്‌, ആന്റണി ചെന്നങ്ങാട്ടു, സൂസന്‍ ആന്റണി, കെ.കെ. അനസ്‌, ബിജോയ്‌ എം.ഡി, സജേഷ്‌ എലംകുളത്ത്‌, ക്രിസക്കറ്റിന തുടങ്ങിയവര്‍ ആഘോഷച്ചടങ്ങിനു നേതൃത്വം നല്‍കി. മൂന്നു മണിക്കൂര്‍ നേരം മലയാളികള്‍ക്കൊപ്പം ചെലവിട്ട ശേഷം മന്ത്രി സ്‌പെയിന്‍ തലസക്കഥാനമായ മാഡ്രിഡിലേയ്‌ക്ക്‌ പോയി.
മന്ത്രി കെ എം മാണി പാരിസില്‍ മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക