Image

അമ്മ (കവിത: ജെയിന്‍ ജോസഫ്‌)

Published on 16 February, 2013
അമ്മ (കവിത: ജെയിന്‍ ജോസഫ്‌)
എന്‍ മനതാരിലൊരു കെടാവിളക്കായി
എന്‍ വഴിത്താരയില്‍ വഴികാട്ടിയായി
നിരന്തരം വാഴുമെന്നൈശ്വര്യമൂര്‍ത്തി
അമ്മ തന്നെ സ്‌നേഹവും
അമ്മ തന്നെ ദെയയും
പ്രാണവായുവും നീയെനിക്കമ്മേ

നെയ്‌ചോറുരുട്ടിയൂട്ടിയെന്നേ
ആരിരം പാടിയുറക്കി
കുറുമ്പു കാട്ടി ഞാന്‍ പിണങ്ങിയനേരം
വാരിപ്പുണര്‍ന്നു നല്‍കി ചുടുചുംബനം
ആ മടിയില്‍ തല ചായ്‌ക്കവേ
മറന്നു ഞാനെന്‍ തപങ്ങളെല്ലാം

ഹരിശ്രീ കുറുപ്പിച്ച ഗുരുവാണു നീ
ഹരിനാമം ചൊല്ലീ വളര്‍ത്തിയെന്നെ
കലയുടെ കോവിലില്‍ ഞാനാടവേ
കനക ചിലങ്കണിയിച്ചെന്നേ നീ
നിന്‍ സ്‌നേഹപാലാഴിയില്‍ കടഞ്ഞെടുത്തെന്നെ
നിന്‍ ചിറകിന്‍ കീഴില്‍ കാത്തുവളര്‍ത്തി

കാരുണ്യവാരിധേ നിന്‍ പാദസ്‌പര്‍ശം പുണ്യം
അനുഗ്രഹിക്കൂ നിന്‍ മക്കളേയമ്മേ
ഇനിയൊരായിരം ജെന്മമുണ്ടെട്ടിലും
നിന്‍ ഗര്‍ഭപാത്രത്തിലിടം തരേണം
നീയെനിക്കെന്നും തായയായിടേണം
നിന്‍ സ്‌നേഹസാഗരത്തില്‍ നീന്തിടട്ടെ
അര്‍പ്പിക്കുന്നീ പുണ്യപാദങ്ങളില്‍
ഒരായിരം സ്‌നേഹ പുഷ്‌പങ്ങളമ്മേ.
അമ്മ (കവിത: ജെയിന്‍ ജോസഫ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക