Image

ഷംന തെലുങ്കില്‍ ചുവടുറപ്പിക്കുന്നു

Published on 16 February, 2013
ഷംന തെലുങ്കില്‍ ചുവടുറപ്പിക്കുന്നു
മലയാളി താരം ഷംനാ കാസീം തെലുങ്കില്‍ ചുവടുറപ്പിക്കുന്നു. നിരവധി ചിത്രങ്ങളാണ്‌ ഇപ്പോള്‍ താരത്തിന്റേതായി പുറത്തുവന്നുകൊണ്ടിരുന്നു. ഇതിനിടെ തെലുങ്കില്‍ മൂന്ന്‌ ചിത്രത്തില്‍ അഭിനയിച്ച ഷംനക്ക്‌ തെലുങ്ക്‌ പഠിക്കുന്നതായി റിപ്പോര്‍ട്ട്‌. തെലുങ്കുലോ നാക്കു നച്ചച്ചാണി പദമ പ്രേമ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ്‌ ഷംന തെലുങ്ക്‌ പഠിക്കുന്നത്‌.

ഷംന മിനിസ്‌ക്രീനിലൂടെയാണ്‌ സിനിമാ ലോകത്തേക്ക്‌ എത്തുന്നത്‌. അമൃത ടിവിയിലെ റിയാലിറ്റി ഷോയായ സൂപ്പര്‍ഡാന്‍സിലൂടെയാണ്‌ ഷംന മലയാളികളുടെ താരമായി മാറിയത്‌. മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധേയയാകാന്‍ താരത്തിന്‌ കഴിഞ്ഞില്ല. എന്നാല്‍ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുവരുന്നു.
ഷംന തെലുങ്കില്‍ ചുവടുറപ്പിക്കുന്നുഷംന തെലുങ്കില്‍ ചുവടുറപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക