Image

പി.സി ജോര്‍ജ്‌ ഉമ്മന്‍ചാണ്ടിയുമായി ഒത്തുകളി നടത്തുന്നു: തോമസ്‌ ഐസക്‌

Published on 12 September, 2011
പി.സി ജോര്‍ജ്‌ ഉമ്മന്‍ചാണ്ടിയുമായി ഒത്തുകളി നടത്തുന്നു: തോമസ്‌ ഐസക്‌
തിരുവനന്തപുരം: ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പാമോലിന്‍ കേസില്‍ രാഷ്ട്രപതിക്ക്‌ പരാതി അയച്ചത്‌ ഉമ്മന്‍ചാണ്ടിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന്‌ തോമസ്‌ ഐസക്‌്‌ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളെയും ഇവര്‍ അട്ടിമറിക്കുന്നു. വിജിലന്‍സില്‍ പുതിയ തസ്‌തിക സൃഷ്ടിച്ചത്‌ പാമോലിന്‍ കേസ്‌ അട്ടിമറിക്കാനാണ്‌.' ഐസക്‌ പറഞ്ഞു.

കേസില്‍ പി.സി ജോര്‍ജിന്റെ നടപടികളെ അനുകൂലിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്ന്‌ നേരത്തെ ഉമ്മന്‍ചാണ്ടി നീക്കേണ്ടതായിരുന്നുവെന്നും കോടതിയെ സമര്‍ദത്തിലാക്കാനുള്ള തന്ത്രമാണ്‌ പി.സി ജോര്‍ജ്‌ നടത്തുന്നതെന്നും തോമസ്‌ ഐസക്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ്‌ പാമോലിന്‍ കേസില്‍ നടത്തേണ്ടതെന്നും ഐസക്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക